വാഷിംഗ്ടണ്‍: മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ നിന്നും ആളുകളെ അമേരിക്കയിലേക്ക് കടത്തിയതിന് ഇന്ത്യക്കാരന് ടെക്സസ് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. ആളുകളെ അനധികൃതമായി കടത്തിയെന്ന പേരില്‍ 33കാരനായ കൗശിക് ജയന്തിഭായി താക്കറിനാണ് ശിക്ഷ ലഭിച്ചത്.
മൂന്ന് വര്‍ഷം തടവു ശിക്ഷയെ കൂടാതെ രണ്ടുവര്‍ഷത്തെ സൂപ്പര്‍വൈസ്ഡ് റിലീസ്(തടവുശിക്ഷക്കു ശേഷം ജയിലിന് പുറത്ത് ഓഫീസറുടെ നിരീക്ഷണത്തിനു വിധേയമായുള്ള കാലയളവ്) വിധിച്ചിട്ടുണ്ട്. താക്കറിനൊപ്പം ഗൂഡാലോചന നടത്തിയ ബ്രസീലുകാരനായ ഫാബിയാനോ ആഗസ്റ്റോ അമോറിം എന്നയള്ക്കും തടവുശിക്ഷ ലഭിച്ചിച്ചുണ്ട്.
സ്വകാര്യ സാമ്പത്തിക നേട്ടങ്ങള്‍ക്കായി രേഖകളില്ലാതെ ആളുകളെ യുഎസിലേക്ക് കടത്തി എന്നാണ് ഇവര്‍ക്കതിരെ ചുമത്തിയിരുന്ന കുറ്റം. താക്കൂറും അമോറിനും ഒരേ സ്ഥലത്താണ് ജോലി ചെയ്തിരുന്നത്. സൗത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, കരീബിയ യുഎസ്, ടെക്സാസ് എന്നിവിടങ്ങളിലും ഇവര്‍ക്ക് സഹായികളുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്നും അനധികൃതമായി സൗത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, കരീബിയ വഴി ഇവര്‍ ഇന്ത്യക്കാരെ അനധികൃതമായി യുഎസിലേക്ക് കടത്തുകയായിരുന്നു. ആകാശമാര്‍ഗവും റോഡ് മാര്‍ഗവും ജലമാര്‍ഗവും കാല് നടയായും ഇവര്‍ ആളുകളെ യുഎസിലെത്തിച്ചു.
യുഎസിനും മെക്സിക്കോയ്ക്കും ഇടയിലുള്ള മക്അലെന്‍ ആന്റ് ലറേഡോ അതിര്‍ത്തിയിലൂടെ നിയമപരമല്ലാത്ത വഴിയിലൂടെയും ഇവര്‍ ആളുകളെ കടത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചു. അനധികൃതമായി യുഎസിലേക്ക് കടത്തുന്നതിന് ഒരാളില്‍ നിന്നും 60,000 ഡോളറാണ് താക്കൂര്‍ ഈടാക്കിയിരുന്നത്.
അമേരിക്കയിലേക്ക് കടന്ന പല ഇന്ത്യാക്കാര്‍ക്കും കള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇടനിലക്കാരായ കൗശിക്ക്, ഫാബിയാനോ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഒളിച്ചുതാമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇടനിലക്കാരില്‍ നിന്ന് നിരവധി പാസ്പോര്‍ട്ടുകളും മറ്റ് യാത്രാരേഖകളും പോലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: