ആഡംബരപൂര്‍വം ജീവിക്കുക, അന്യര്‍ക്ക് അസൂയ തോന്നത്തക്കവിധം ജീവിക്കുക ഇതാണ് ഇന്നത്തെ ഉദ്ദേശ്യം. എന്നാല്‍ മഹത്വത്തോടെ ജീവിക്കുക, അഥവാ മഹത്വത്തോടെ മരിക്കുക, ഇനിയൊരിക്കല്‍ മരണമെന്ന അവമതിയെ നേരിടാതെ മരിക്കുക, അതെങ്ങനെ സാധിക്കാം എന്നതായിരിക്കണം നിങ്ങളുടെ ജീവിതലക്ഷ്യം.
മുഹമ്മദ്ഗസ്നി നൂറുകണക്കിന് പട്ടണങ്ങളെ കൊള്ളയടിച്ചു.
പക്ഷേ മരണശേഷം തന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത് കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുവേണം എന്ന് കാര്യസ്ഥനോട് അദ്ദേഹം ഏര്‍പ്പാടുചെയ്തിരുന്നു. താന്‍ വെറുംകൈയോടെ വന്നതുപോലെ വെറും കയ്യോടെ ലോകത്തോട് വിടപറയുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കട്ടെ എന്നതായിരുന്നു ഉദ്ദേശ്യം. നിങ്ങളുടെ ആരോഗ്യവും സ്വഭാവരീതികളും അറിയുന്ന ഒരു വിദഗ്ധന്റെ ഉപദേശമനുസരിച്ചാണ് സാധന പരിശീലിക്കേണ്ടത്. അമിതമായ ആവേശവും സമയനിഷ്ഠയില്ലായ്മയും പാടില്ല.
വിവേകശൂന്യമായ സാധന പ്രയോജനരഹിതമാണ്. ചൂളയില്‍ വച്ചിരിക്കുന്ന ഇഷ്ടിക അല്‍പ്പം മറവികൊണ്ട് വേവ് പാകം തെറ്റിയാല്‍ കേടുവന്നുപോകും. അയല്‍ക്കാരുമായി കുറച്ചധികനേരം സംസാരിച്ചിരുന്നാല്‍ അടുപ്പത്തിരിക്കുന്ന ഭക്ഷണം കരിഞ്ഞുപോകും. സാധനയ്ക്ക് സര്‍വപ്രധാനമായ കാര്യങ്ങളാണ് ശ്രദ്ധ, നിരന്തരമായ നിരീക്ഷണം ഇവ. നിരന്തരമായ ആത്മപരിശോധനയില്ലാഞ്ഞാല് യോ ഗം പലപ്പോഴും രോഗത്തിലാണ് അവസാനിക്കുക.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: