നല്ല ഏകാഗ്രതയോടെ ഒരു ജോലി ചെയ്യുമ്പോള്‍ കണ്ണ് തുറന്നിരുന്നാലും ചുറ്റും നടക്കുന്നത് നമ്മള് അറിയാറില്ലല്ലോ. ഒരു വിറകുവെട്ടുകാരന്റെ കഥ ഓര്‍ത്തുപോവുകയാണ്. അയാള്‍ തെരുവിന്റെ അരികില്‍ ഉള്ള മരം വെട്ടുകയാണ്. അപ്പോള്‍ ഒരാള്‍ അയാളെ സമീപിച്ച് ചോദിച്ചു, “ഇതുവഴി ഇപ്പോഴൊരു ഘോഷയാത്ര കടന്നുപോയല്ലോ, അത് ഏതുഭാഗത്തേക്കാണ് പോയതെന്ന് പറയാമോ?” മരംവെട്ടുകാരന് തലയുയര്‍ത്തി നോക്കിയിട്ട് പറഞ്ഞു, “ക്ഷമിക്കണം, ഞാന്‍ ഇതുവഴി ഒരു ഘോഷയാത്രയും കടന്നുപോയത് കണ്ടില്ല.” അതും പറഞ്ഞ് അയാള്‍ വീണ്ടും തന്റെ ജോലിയിലേക്ക് ശ്രദ്ധതിരിച്ചു. ഒരു സാധാരണക്കാരനായ മരംവെട്ടുകാരന് കണ്ണും ചെവിയും തുറന്നിരിക്കെ മുന്നിലൂടെ കടന്നുപോയ ഘോഷയാത്ര കാണാതിരിക്കാന്‍ കഴിയുമെങ്കില്‍ യോഗികള്ക്കെന്താണതിന് വിഷമം?
– മാതാ അമൃതാനന്ദമയിദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: