കൊച്ചി: മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സിനെ മാറ്റി. വി.വി.ശശീന്ദ്രന് പുതിയ പ്രസിഡന്റാവും. പ്രായാധിക്യം കൊണ്ടാണ് ലോറന്‍സിനെ മാറ്റിയതെന്നാണ് വിശദീകരണം. ലോറന്‍സിനോട് വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന. ആരോഗ്യപരമായ കാരണങ്ങളാണ് പറയുന്നതെങ്കിലും അദ്ദേഹത്തെ പരസ്യ ശാസനയ്ക്ക് വിധേയനാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാന ചലനം സംഭവിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പാര്‍ട്ടിക്ക് അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് സംസ്ഥാന സമിതി ലോറന്‍സിനെ വിമര്‍ശിച്ചത്.
മൂന്ന് ദിവസങ്ങളിലായി നടന്ന മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ നിഷ്ക്രിയമാണെന്ന വിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. വടക്കന്‍ ജില്ലകളിലേക്ക് പ്രവര്‍ത്തനം ശക്തമാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു.
കഴിഞ്ഞ 20 വര്‍ഷമായി മത്സ്യത്തൊഴിലാളി ഫെഡറേഷന് പ്രസിഡന്റായി തുടരുകയായിരുന്നു എം എം ലോറന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: