കോട്ടയം: വിവേകാനന്ദ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി വിവേകാനന്ദ സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ട് ഏറ്റുമാനൂര്‍ കേന്ദ്രമായി വിവേകാനന്ദ കേന്ദ്രമെന്ന സാംസ്കാരിക പ്രസ്ഥാനം ഇന്ന് വൈകിട്ട് 4ന് കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്പ്രമുഖും കേസരി മുഖ്യപത്രാധിപരുമായ ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.ബി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. വിഭാഗ് സംഘചാലക് എം.എസ്.പദ്മനാഭന്, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പ്രൊഫ.പി.ആര്.രാമചന്ദ്രന് നായര്‍, കേരളാ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍.ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: