കൊച്ചി: വരുന്ന മൂന്നാഴ്ചകളിലും സംസ്ഥാന വ്യാപകമായി ഡ്രൈ ഡേ ആചരിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഈ മാസം 12, 19, 26 തിയതികളിലാണ് ഡ്രൈ ഡേ ആചരിക്കുക. മഴക്കാല പൂര്‍വ രോഗങ്ങളുടെ മുന്‍കരുതലുമായി ബന്ധപ്പെട്ട് എറണാകുളം ജനറല്‍ ആശുപത്രയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയാരുന്നു മന്ത്രി.
ഡ്രൈ ഡേ ആചരണത്തില്‍ വാര്‍ഡ്തല ശുചിത്വ സമിതികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരും പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം പകര്‍ച്ച വ്യാധി പിടിപെട്ട പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കിയിട്ടു്. മഴക്കാല പൂര്‍വ രോഗങ്ങളുടെ വിലയിരുത്തലിനായി തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരണമെന്ന് നിര്‍ദേശം നല്കിയിട്ടു്. അതിനു ശേഷം വാര്‍ഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ യോഗം ചേരും. ഓരോ വാര്‍ഡിനും 25,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു ശേഷം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരണമെന്നും മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തു പ്രസിഡന്റുമാരുടേയും യോഗം ഈ മാസം 10 ന് ചേരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദേസ് കുന്നപ്പിള്ളി യോഗത്തില്‍ അറിയിച്ചു. രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുടിവെള്ള വിതരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. മലിന ജലം വിതരണം ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കണം. ജലലഭ്യത കുറവുള്ളയിടങ്ങളില്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ ലിസ്റ്റ് ചെയ്ത് ജലവകുപ്പിനേയും സര്‍ക്കാരിനേയും അറിയിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയിലെ സ്ഥിതി വിവരങ്ങളും എല്ല ആഴ്ചകളിലും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി ശിവകുമാര്‍ അറിയിച്ചു.
ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ആരോഗ്യ വകുപ്പ് അഡീ.ഡയറക്ടര്‍ എ.എസ്.പ്രദീപ് കുമാര്‍, ആയുര്‍വേദ വിഭാഗം ഡയറക്ടര്‍ ഡോ.അനിത ജേക്കബ്, ഹോമിയോ വിഭാഗം ഡയറക്ടര്‍ ഡോ.കെ.ജമുന, സംസ്ഥാന ലെപ്രസി ഓഫീസര്‍ ഡോ.ശ്രീലത, ആയുഷ് സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.ജി.എസ്.ബാലചന്ദ്രന് നായര്‍, എന്‍.ആര്.എച്ച്.എം. സംസ്ഥാന എച്ച്.ആര് മാനേജര്‍ ഹരികൃഷ്ണന്, മന്ത്രിയുടെ പ്രസ് സെക്രട്ടറി ഉണ്ണികൃഷ്ണന് കുന്നത്ത്, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഹസീന മുഹമ്മദ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എസ്.അമൃതകുമാരി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം)ഡോ.എന്‍.അംബിക, ഗവ:ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ഉമ, എന്‍.ആര്.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ കെ.വി. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: