കോതമംഗലം: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള സമരങ്ങളെ തകര്‍ക്കാനാവില്ലെന്ന് ബി.ജെ.പി.ദേശീയ സമിതിയംഗം കെ.പി.ശോഭാ സുരേന്ദ്രന് പറഞ്ഞു.
കെ.പി.ശശികലടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ കോത മംഗലത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
സിബിഐ അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തുകൊണ്ട് അതിന് ശുപാര്‍ശ ചെയ്യുന്നില്ല. സിബിഐ അന്വേഷിച്ചാല്‍ ലീഗിന്റെ ഒരു കേന്ദ്ര മന്ത്രിയും ഒരു സംസ്ഥാന മന്ത്രിയും ജയില്‍ അഴിയെണ്ണേണ്ടിവരും. തിരുവഞ്ചൂരിനാണ് ആഭ്യന്തരവകുപ്പെങ്കിലും കുഞ്ഞാലിക്കുട്ടിയാണ് നിയന്ത്രിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ശശികലടീച്ചറുടെ അറസ്റ്റെന്നും മുഖ്യമന്ത്രി ഇത്തരം നടപടികളുമായി മുന്നോട്ട് പോയവനാണ് ഉദ്ദേശ്യമെങ്കില്‍ കേരളത്തിലെ ജയിലുകളില്‍ സ്ഥലമുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു. കെ.രാധാകൃഷ്ണന്, ഇ.ടി.നടരാജന്, സന്തോഷ് പത്മനാഭന്, എംഎന്‍.ഗംഗാധരന്, ഹരിദാസ്, കെ.വിജയകുമാര്‍,പി.കെ.ബാബു, പി.പി.സജീവ്, ടി.എസ്.സുനീഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
ആലുവായില്‍ നടത്തിയ പ്രകടനത്തിന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, ടി.എസ്.സത്യന്, ബി.ജെപി.ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി.രമണന് ചേലകുന്ന് പി.കെ.രാജന്, എ.സി.സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കുന്നത്തുനാട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പട്ടിമറ്റത്ത് പ്രകടനം നടത്തി. ഐക്യവേദി താലൂക്ക് സെക്രട്ടറി രാജേഷ് നേതൃത്വം നല്കി. ബിജെപി സമിതി അംഗം സി.പി.രവി, ഷിബിന്‍ തങ്കപ്പന്, ബിജു എരുമേലി, വിജയന്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ 40ല്‍ പരം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ആലുവായില്‍ ജില്ലാ ജന.സെക്രട്ടറി കെ.പി.സുരേഷും, പറവൂരില്‍ താലൂക്ക് ജ.സെക്രട്ടറി തമ്പി കാവുംമ്പുറം.
കാലടിയില്‍ താലൂക്ക് ട്രഷറര്‍ ടി.കെ.സുനില്‍ മവാറ്റുപുഴയില് സംസ്ഥാന സെക്രട്ടറി എം.പി.അപ്പു, എറണാകുളത്ത് ജില്ലാ സംഘടനാസെക്രട്ടറി എന്‍.ആര്.സുധാകരന്,പെരുമ്പാവൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.ജെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് ഏഴ് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തും. നിരവധി ഹൈന്ദവ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പള്ളുരുത്തി: മാറാട് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി കൊച്ചിതാലൂക്ക് സമിതി പള്ളുരുത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.പി.മനോജ് ശശീന്ദ്രന്, വി.എല്‍.മോഹനന്, എന്‍.എസ്.സുമേഷ് എന്നിവര്‍ സംസാരിച്ചു. പള്ളുരുത്തി നടയില്‍ നിന്നാരംഭിച്ച പ്രകടനം വെളിയില്‍ സമാപിച്ചു.
മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നം ക്ഷേത്ര മൈതാനിയില്‍ നിന്നുമാരംഭിച്ച പ്രകടനം നെഹൃപാര്ക്കില് സമാപിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി.അപ്പു സംസാരിച്ചു. മണ്ഡലം നേതാക്കളായ പി.എം.മനോജ്, റെജി ചെറുശ്ശേരി ശശി തട്ടായത്ത് എന്നിവര്‍ പ്രകടനത്തിനു നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: