വാഴക്കുളം: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിന് പഞ്ചായത്ത കമ്മറ്റിയുടെ അംഗീകാരം. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണം, ലക്ഷംവീട്, എസ്സി വീട് പുനരുദ്ധാരണം, എസ്സി വീട്, വിധവകളുടെ വീട് നിര്‍മ്മാണം തുടങ്ങിയ ഭവന നിര്‍മ്മാണ മേഖലയ്ക്ക് നാലര കോടി രൂപ നല്കാന് കമ്മറ്റി അംഗീകാരം നല്കി.
കൃഷി മേഖല, ചീപ്പ് നിര്‍മ്മാണം, മെയിന്റനന്‍സ്, നെല്‍കൃഷി വികസനം, ജൈവവളം, പച്ചക്കറി വിപണനം, തുടങ്ങിയവയ്ക്കായി 31 ലക്ഷവും മൃഗസംരക്ഷണ മേഖല ആശുപത്രി കെട്ടിടങ്ങളുടെ പുനരുദ്ധാരണം, തൊഴുത്ത് നിര്‍മ്മാണം, വളര്‍ത്തുപക്ഷികള്‍, ക്ഷീര കര്‍ഷകര്‍ക്ക് തീറ്റ വിതരണം, എന്നിവയ്ക്ക് 22,50,000 രൂപയും ആരോഗ്യമേഖലയില്‍ സാനിറ്ററികള്‍, കിടപ്പിലായ രോഗികളുടെ പരിചരണം, ആയുര്‍വേദ ആശുപത്രി മരുന്ന്, ഹോമിയോ ആശുപത്രിമരുന്ന് എന്നിവയ്ക്ക് ഒന്‍പത് ലക്ഷവും അനുവദിച്ചിട്ടുണ്ട്.
കൂടാതെ വിദ്യാഭ്യാസ മേഖലയില്‍പ്പെട്ട സ്കൂള്‍ കെട്ടിടം, കുട്ടികള്‍ക്കുള്ള പരിശീലനം, ഭൗതിക സൗകര്യങ്ങള്‍, ദിനപത്രം, എന്‍ട്രന്‍സ് കോച്ചിംഗ്, വായനശാലകള്‍ക്കുള്ള സഹായം എന്നിവയ്ക്ക് 26 ലക്ഷവും. കുടിവെള്ള മേഖലയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പദ്ധതികള്‍, പൈപ്പ്ലൈന് വലിക്കല്, കിണര്‍ കുഴിക്കല്‍, കിണര്‍ മെയിന്റനന്‍സ്, ടാങ്കര്‍ വെള്ളം എത്തിക്കല്‍, പട്ടികജാതി കുടിവെള്ള പൈപ്പ്ലൈന്, വാട്ടര്‍ കണക്ഷനുകള്‍ എന്നിവയ്ക്ക് 34 ലക്ഷം ആണ് അനുവദിച്ചിരിക്കുന്നത്.
എല്ലാ കുടുംബങ്ങള്‍ക്കും മാലിന്യ സംസ്ക്കരണ പദ്ധതിക്കായും ബയോഗ്യാസ് പൈപ്പ് കമ്പോസ്റ്റിനുവേണ്ടിയും 61 ലക്ഷം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു. വഴിവിളക്ക് സ്ഥാപിക്കല്‍, സ്ട്രീറ്റ് ലൈന്‍ വലിക്കല്, മെയിന്റനന്‍സ് എന്നിവയ്ക്ക് 18 ലക്ഷം. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ബഡ്സ് സ്കൂള്‍ വിദ്യാഭ്യാസവും പോഷക ആരോഗ്യ സ്കോളര്‍ഷിപ്പിനുമായി പതിനഞ്ചര ലക്ഷം രൂപ. വനിതകള്‍ക്ക് ഓട്ടോറിക്ഷ പരിശീലനം, കുടുംബശ്രീ റിവോള്‍വിംഗ് ഫണ്ട്, തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി, എസ്.സി. ഗ്രൂപ്പിന് പ്ലേറ്റ് നിര്‍മ്മാണം, എസ്.സി. ശിങ്കാരിമേളം, എസ്.സി. വ്യവസായ കേന്ദ്രം, എസ്.സി. കയ്യാല നിര്‍മ്മാണം എന്നിവയ്ക്കായ് 43 ലക്ഷം നല്‍കാനും കമ്മിറ്റി അംഗീകാരം നല്കി.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ വികസന പദ്ധതിക്കായി 26,41,65,402 രൂപയാണ് ഗ്രാമപഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഏലിയാസ് കാരിപ്ര ബജറ്റ് അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ കമ്മറ്റിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: