കോട്ടയം: ഫോണിലൂടെ ബന്ധം സ്ഥാപിച്ചു ജോലി വാഗ്ദാനം ചെയ്ത യുവാവ് യുവതിയുടെ രണ്ടുപവന്‍ മാലയുമായി കടന്നു. ചെങ്ങളം സ്വദേശി സ്മിതയാണ് പരാതിക്കാരി. ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം നെറ്റില്‍ കണ്ട് ഏറണാകുളം സ്വദേശി അനൂപിനെ യുവതി ഫോണില്‍ വിളിക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത അനൂപ് യുവതിയുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് ഇന്നലെ പുതുക്കിക്കൊടുത്തു. തുടര്‍ന്ന് ഉച്ചയോടെ ജോലിയുടെ ആവശ്യത്തിന് കളക്ട്രറെ കാണണമെന്ന് അനൂപ് യുവതിയോടും കൂടെ വന്ന അമ്മ രാജമ്മയോടും പറഞ്ഞു. കളക്ടറെ കാണുമ്പോള്‍ സ്വര്‍ണ്ണമാല ഇടാന്‍ പാടില്ലെന്നും മാല ഞാന്‍ സൂക്ഷിക്കാമെന്നും പറഞ്ഞ് അയാള്‍ യുവതിയുടെ കയ്യില്‍ നിന്നും രണ്ടുപവന്റെ സ്വര്‍ണ്ണമാല വാങ്ങുകയായിരുന്നു. ഇവര്‍ കളക്ടറെ കണ്ടു തിരികെയെത്തിയപ്പോള്‍ അയാള്‍ മാലയുമായി സ്ഥലം വിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. പ്ലസ്ടു വരെ പഠിച്ച യുവതി തൊഴില്‍രഹിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: