എരുമേലി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ഉണ്ടായ തര്‍ക്കങ്ങള്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം വ്യാജന്മാരെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എ ഗ്രൂപ്പില്‍ നിന്ന് നേതാവയതിനുശേഷം ഐഗ്രൂപ്പിലേക്ക് ചേക്കേറിയവരില്‍ ചിലര്‍ സ്വയം നേതാക്കന്മാരാണെന്ന് ചിത്രീകരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഒരുവിഭാഗം നേതാക്കല്‍ രംഗത്തിറങ്ങിയതാണ് ഐ ഗ്രൂപ്പ് നേതാക്കളെ ക്ഷുഭിതരാക്കിയത്. ഐഗ്രൂപ്പിന്റെ നേതൃത്വ യോഗത്തില്‍ വ്യാജ ഐ ഗ്രൂപ്പു നേതാക്കള്‍ക്കെതിരെ പരാതി കൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: