കോട്ടയം: ഹാന്‍വീവ്, ഹാന്‍ടെക്സ് എന്നീ സ്ഥാപനങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്ക് പരിശീലനം നല്കുന്ന മാസ്റ്റര്‍ ട്രെയ്നറുടെ തസ്തികയിലേക്ക് കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി അപേക്ഷ ക്ഷണിച്ചു
ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ പോളിടെക്നിക് കോളേജുകളില്‍ നിന്നോ ടെക്സ്റ്റൈല്‍ ടെക്നോളജി/ഹാന്‍ഡ്ലൂം ടെക്നോളജി/ഫാബ്രിക് ഫോമിംഗ് ടെക്നോളജി ഡിപ്ലോമ നേടിയവര്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍, വീവിംഗ് മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്നീ തസ്തികകളില്‍ വിരമിച്ചവരെയും പരിഗണിക്കും. ജക്കാര്‍ഡ്, ഡോബി എന്നിവയില്‍ പ്രാവീണ്യവും പരിശീലനം നല്‍കാനുള്ള വൈദഗ്ധ്യവും അഭികാമ്യം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും ലഭിക്കേ അവസാന തീയതി ഏപ്രില്‍ 30. വിലാസം- എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി, കിഴുന്ന പി.ഒ, തോട്ടട, കണ്ണൂര്‍ -7. ഫോണ്‍- 0497 2835390, 2739322.
പ്രതികരിക്കാൻ ഇവിടെ എഴുതുക: