വാലടി: കൂട്ടുമ്മേല്‍ ദേവീക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞവും അദ്ധ്യാത്മരാമായണ പാരായണവും 22മുതല്‍ 29വരെ തീയതികളില്‍ നടക്കും. ശ്രീദേവി ഭക്തജനസംഘത്തിന്റെ 49-ാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും. നീലംപേരൂര്‍ പുരുഷോത്തമദാസാണ് യജ്ഞാചാര്യന്‍.
22ന് വൈകിട്ട് 5.30ന് യജ്ഞവിളംബര ഘോഷയാത്ര നടക്കും. രാത്രി 7.30ന് യജ്ഞസമ്മേളനം തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിലെ ഗോലോകാനന്ദമഹാരാജ് ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന് പ്രഭാഷണം നടത്തും. രാജപ്പന്‍നായര്‍ പഴീക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
23മുതല്‍ 28 വരെ രാവിലെ 6മുതല്‍ പാരായണം, ഉച്ചയ്ക്ക്് 1ന് പ്രസാദമൂട്ട്, വൈകിട്ട് പ്രഭാഷണം, രാത്രി 8.30ന് ഭജന എന്നിവ നടക്കും. 25ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 10.30ന് ഉണ്ണിയൂട്ട്, 26ന് വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 27ന് രാവിലെ 10ന് രുക്മിണിസ്വയംവരം, 29ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: