കോട്ടയം: ഭാരതീയ ജ്യോതിഷ പഠന കേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും 21ന് രാവിലെ 9മുതല്‍ കോട്ടയം ജവഹര്‍ ബാലഭവന് ഹാളില്‍ നടക്കും. രാവിലെ 9.30മുതല്‍ വിവിധ ശാസ്ത്രവിഷയങ്ങളെ അധികരിച്ച് സെമിനാര്‍ നടക്കും. തുടര്‍ന്ന് 11ന് പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പഠനകേന്ദ്രം നടപ്പാക്കുന്ന സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘സ്നേഹനിധി’ ചികിത്സാസഹായം സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ് കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി.കെ.അനില്‍കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബി.ഗോപകുമാര്‍, പി.എസ്.സച്ചിദാനന്ദ നായിക് തുടങ്ങിയവര്‍ ആശംസകള്‍ നേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: