മട്ടാഞ്ചേരി: ജനസേവനത്തിന്റെ വിവിധ സന്ദേശങ്ങളുമായി ജനമൈത്രി പോലീസ് സജീവമാകുന്നു. ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശമാണ് ഈ വര്‍ഷം ജനമൈത്രി പോലീസ് ഉയര്‍ത്തിക്കാട്ടുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ ശരിയായി എങ്ങനെ നടക്കണമെന്നതിനെകുറിച്ചു ജീവന് ദാനമാണ് രക്തദാനമെന്നുള്ള സന്ദേശവുമായി രണ്ടുപരിപാടികളാണ് പോലീസ് നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ ആദ്യജനമൈത്രി പോലീസ് സ്റ്റേഷനുകളിലൊന്നായ ഫോര്‍ട്ടുകൊച്ചി പോലീസിന്റെ സുരക്ഷാ പദ്ധതി രക്തദാനമാണ്. ഐഎംഎയുമായി ചേര്‍ന്നാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചി ജനമൈത്രീ കേന്ദ്രത്തില്‍ വെച്ച് നടന്ന രക്തദാന ക്യാമ്പ് കൊച്ചിന് കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍ എം.ബിനോയ് മുഖ്യാതിഥിയായി. ക്യാമ്പില്‍ 200 ഓളം പേര് രക്തദാന സന്നദ്ധതയറിയിച്ച് ഗ്രൂപ്പ് നിര്‍ണ്ണയം നടത്തി.
ആരോഗ്യ സംരക്ഷണത്തിനായി നടത്തം ശീലമാക്കിയവര്‍ എങ്ങനെ നടക്കണം, എപ്പോള്‍ നടക്കണം എന്നതിനെകുറിച്ചുള്ള ബോധവല്‍ക്കരണമാണ് തോപ്പുംപടി ജനമൈത്രി സ്റ്റേഷന് നടത്തുന്നത്. ഞായറാഴ്ച രാവിലെ പള്ളുരുത്തിയില്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ജനകീയ നടത്തം ഉദ്ഘാടനം ചെയ്യും. ശരിയായ നടത്തരീതിയെപ്പറ്റിയും, സമയത്തെക്കുറിച്ചും ആതുരശ്രുശ്രൂഷാരംഗത്തെ പ്രമുഖര്‍ സന്ദേശങ്ങള്‍ നല്‍കും. തോപ്പുംപടി പോലീസ് സ്റ്റേഷനിലെത്തി ജനകീയ നടത്തം പരിപാടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: