കോട്ടയം: കേരളത്തിലെ സര്‍വകലാശാലകളില്‍ ഒരെണ്ണത്തിന്റെ വൈസ് ചാന്‍സിലര്‍ പദവിയോ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ തലവനായോ പട്ടികജാതി വര്‍ഗവിഭാഗത്തില്‍പെട്ട യോഗ്യനായ ഒരാളെ നിയമിക്കാന്‍ യു ഡി എഫ് നേതൃത്വം പൊതുധാരണയില്‍ എത്തണമെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പന്ത്രണ്ടു സര്‍വകലാശാലകളില്‍ ഒരെണ്ണത്തില്‍പോലും വൈസ് ചാന്‍സിലര്‍ പദവിയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരെ ഇതേവരെ പരിഗണിക്കാതിരുന്നതിന് യാതൊരു ന്യായീകരണവിമില്ല. അര്‍ഹരായ ധാരാളം ആളുകള്‍ ഉണ്ടായിരുന്നിട്ടും ഇത്തരത്തിലുള്ള ആലോചനകള്‍ പോലും നടക്കുന്നില്ല. സാമൂഹിക നീതി ഉറപ്പുവരുത്താനും തുല്യപരിഗണന പ്രാവര്‍ത്തികമാക്കാനും യു ഡി എഫ് പ്രതിഞ്ജാബദ്ധമാണ്. ആയതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര രാഷ്ട്രീയ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: