കൊച്ചി: കഴിഞ്ഞ ദിവസം ആലുവയില്‍ ഹണി എന്ന യുവാവിനെ രാവിലെ റോഡരികില്‍ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസ്സില്‍ 3 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 1-ാം പ്രതി ആലുവ എസ്എന്‍ പുരം, പട്ടാടുപാടത്തുള്ള മണപ്പാടന് വീട്ടില്‍ ബാബുവിന്റെ മകന് ടിനു (20), 2-ാം പ്രതി ആലുവ അശോകപുരം കരയില്‍ മനയ്ക്കപ്പടി 4 സെന്റ് കോളനിയില്‍ ഇടവനപ്പറമ്പ് വീട്ടില്‍ ചന്ദ്രന് മകന് മുകേഷ് (23) 8-ാം ഗാരേജ് സ്വദേശിയെയുമാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 5-ാം തീയതി രാവിലെയാണ് പവ്വര്‍ ഹൗസിനു സമീപം നേതാജി റോഡില്‍ വച്ച് ആലുവ എസ്എന്‍ പുരം ഭാഗത്ത് വള്ളുരകത്തുട്ട് വീട്ടില്‍ മോഹനന് മകന് ഹണി (33) അതിദാരുണമായി കൊല്ലപ്പെട്ടത്. മരണപ്പെട്ട ഹണിയ്ക്ക് ഗുണ്ടാസംഘങ്ങളുമായും കഞ്ചാവ് സംഘവുമായും ബന്ധമുണ്ടായിരുന്നു. ചെറിയ അടിപിടി കേസ്സുകളില്‍ 1-ാം പ്രതി ടിനു ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നീ ആലുവായിലെ പുതിയ ഗുണ്ടയാണോ എന്ന് ചോദിച്ച് ഹണി പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഇതിന്റെ പേരില്‍ ടിനുവിനെയും ഇയാളുടെ പിതാവിനെയും പലപ്പോഴും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ടിനുവിന്റെ സുഹൃത്തായ 2-ാം പ്രതി മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഹണിയുടെ സുഹൃത്തും ഗുണ്ടയുമായ മനയ്പ്പടിയിലുള്ള നൈജില്‍ ജയിലില്‍ പോകുവാന്‍ കാരണമായതിനെ തുടര്‍ന്ന് മുകേഷിനെയും ഹണി ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനായി ഇവര്‍ കൂട്ടുപിടിച്ചത് ഹണിയുടെ സുഹൃത്തായ 8-ാ പ്രതിയെയുമാണ്.
കഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള ഹണിയ്ക്ക് കഞ്ചാവ് കൈമാറുന്നതിനായി 8-ാം പ്രതി സംഭവദിവസം രാവിലെ ഹണിയെ ഫോണില്‍ വിളിച്ച് സംഭവസ്ഥലത്ത് എത്തിക്കുകയും ബൈക്കില്‍ 8-ാം പ്രതിയെയും കാത്ത് ഹണി ഇരിക്കുകയുമായിരുന്നു. ഈ സമയം മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം താരിസ് സംഘടിപ്പിച്ച വെള്ള ഇന്നോവ കാറില്‍ പ്രതികളെത്തുകയും ഡോര്‍ തുറന്ന് മുകേഷ് കയ്യില്‍ കരുതിയിരുന്ന സ്റ്റീല്‍ പൈപ്പുമായി തന്റെ നേരെ ഓടിയടുക്കുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹണിയെ താരിസ് കാറ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. മുകേഷ് പൈപ്പ് കൊണ്ട് ദേഹമാസകലം തുടരെ തുടരെ അടിക്കുകയും അടിതടുക്കാന്‍ ശ്രമിക്കുന്നതിനിടെ 1-ാം പ്രതി ടിനു കത്തികൊണ്ട് ഹണിയുടെ വാരിയെല്ലുഭാഗത്തും മുതുകത്തും കത്തുകയും ചെയ്തു. മറ്റ് പ്രതികളായ ടിന്റുവും ബിനോജും കല്ലും ഇടിക്കട്ടയും കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 8-ാം പ്രതിയെയും കാറില്‍ കയറ്റിപോയ പ്രതികള്‍ പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് കാറ് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കുറിച്ച് ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയ്ക്കും കൊച്ചിന് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് റഫീക്കിനും കിട്ടിയ രഹസ്യവിവരമനുസരിച്ച് ആലുവ ഡിവൈഎസ്പി ബിജി ജോര്‍ജ്ജിന്റെയും ആലുവ പോലീസ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് ജോസഫിന്റെയും നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് എസ്ഐ പി.എ.ഫൈസല്‍, ആലുവ വെസ്റ്റ് എസ്ഐ ആനൂപ് എന്‍.എ എന്നിവരൊടൊപ്പം എഎസ്ഐ മാരായ ശശികുമാര്‍, ജോയി എസ്സിപിഒഎസ് ജോയി, അബ്ദുള്‍ അസീസ്, സിപിഒഎസ് സിജന്, സുരേഷ്ബാബു, ഫ്രാന്‍സിസ്, ശിവദാസന്‍, റെജി, സ്റ്റാന്‍ലി എന്നിവരും ചേര്‍ന്ന സംഘമാണ് ആലുവ മണപ്പുറത്ത് ഇല്ലിക്കാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ ടിന്റു, താരിസ്, ബിനോജ്, ഫൈസല്‍ ഫ്രാന്‍സിസ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ ഉടനെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ഈ കൃത്യം ചെയ്യുന്നതിന് ഉപയോഗിച്ച ഒരു മൊബെയില്‍ ഫോണ്‍ മുട്ടത്ത് പാര്‍ക്ക് ചെയ്തിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്നും മറ്റൊരു മൊബെയില്‍ ഫോണ്‍ അണ്ടികമ്പനി ഭാഗത്ത് വച്ച് ഫോണ്‍ ചെയ്തു പോകുകയായിരുന്ന ആളിന്റെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: