ചങ്ങനാശേരി: തൃക്കൊടിത്താനം കടമാഞ്ചിറ വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അംഗവൈകല്യമുള്ള മൂന്നുപേര്‍ക്ക് പെന്ഷന് നല്കി. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പെന്ഷന് നല്കാന് സേവാകേന്ദ്രം തീരുമാനിച്ചത്. പഞ്ചായത്ത് വക കുളം വൃത്തിയാക്കല്‍, റോഡ് നവീകരിക്കല്‍ തുടങ്ങി ഒട്ടനവധി സേവനപ്രവര്‍ത്തനങ്ങളും നടത്തി. വിവേകാനന്ദ സേവാസമിതി രക്ഷാധികാരി പ്രഹ്ളാദന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് ഷിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സേവാ സമിതി വൈസ് പ്രസിഡന്റ് ജയരാജ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി.ആര്.സജീവ്, സതീശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: