കൊച്ചി: ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കായി തയാറാക്കുന്ന ലൈവ് രജിസ്റ്ററിലുളള ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറഞ്ഞതായി രേഖകള്‍. 2012 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം കണക്കാക്കി ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പുറത്തിറക്കിയ എംപ്ലോയ്മെന്റ് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷര്‍ അനുസരിച്ചുളളതാണ് ഈ കണക്ക്. 2011 ല്‍ ജില്ലയില്‍ 10 എക്സ്ചേഞ്ചുകളിലായി 373846 ഉദ്യോഗാര്ഥികളുണ്ടായിരുന്ന ലൈവ് രജിസ്റ്റര്‍ 2012 മാര്‍ച്ച് ആയപ്പോള്‍ 344427 ആയി കുറഞ്ഞു.
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുള്‍പ്പെടെ 10 എക്സ്ചേഞ്ചുകളിലാണ് ഉദ്യോഗാര്‍ഥികളുടെ ലൈവ് രജിസ്റ്റര്‍ ഓരോ വര്‍ഷവും തയാറാക്കുന്നത്. എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലൈവ് രജിസ്റ്ററില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കൊച്ചി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വന്‍ഇടിവാണ് ലൈവ് രജിസ്റ്ററില്‍ ഉണ്ടായത്. 2011 ല്‍ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 31100 ഉദ്യോഗാര്ഥികളുണ്ടായിരുന്നതില് നിന്ന് 962 പേര് വര്‍ധിച്ച് 2012 ല്‍ ലൈവ് രജിസ്റ്റര്‍ 32062 ആയി. എന്നാല്‍ 2011 ല്‍ 60022 ഉദ്യോഗാര്‍ഥികള്‍ ലൈവ് രജിസ്റ്ററില്‍ ഉണ്ടായിരുന്ന കൊച്ചി ടൗണ്‍ എക്സ്ചേഞ്ചില്‍ 2012 ല്‍ ഇത് 48823 ആയി കുറഞ്ഞു. 11199 ഉദ്യേഗാര്ഥികളാണ് ഇവിടെ ലൈവ് രജിസ്റ്ററില്‍ കുറഞ്ഞത്.
റിപ്പോര്‍ട്ട് കാലയളവില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ലൈവ് രജിസ്റ്ററിലുളളത് കുന്നത്തുനാട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ്. 53586 പേരാണ് ഇവിടെ ലൈവ് രജിസ്റ്ററില്‍ ഉളളത്. എന്നാല്‍ മുന്‍വര്‍ഷമിത് 59205 ആയിരുന്നു. 5619 ഉദ്യോഗാര്‍ഥികളുടെ കുറവാണ് ഇവിടെയുണ്ടായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലൈവ് രജിസ്റ്റര്‍ നേരിയ വര്‍ധനയുണ്ടായത് ആലുവ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മൂവാറ്റുപുഴ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവിടങ്ങളിലാണ്. ആലുവയില്‍ 2011-ലെ 35005 ല്‍ നിന്ന് 1788 പേര് വര്‍ധിച്ച് 36793 ആയപ്പോള്‍ മൂവാറ്റുപുഴയില്‍ ഇത് യഥാക്രമം 42333 ഉം, 42994 ഉം ആണ്. വര്‍ധന കേവലം 661 മാത്രം.
വികലാംഗര്‍ക്കായുളള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2012 ലെ കണക്കുപ്രകാരം ലൈവ് രജിസ്റ്ററിലുളളത് 823 പേരാണ്. മുന്‍വര്‍ഷമിത് 802 ആയിരുന്നു. വര്‍ധന 21. പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മുന്‍വര്‍ഷത്തെക്കാള്‍ 2028 ഉദ്യോഗാര്‍ഥികള്‍ ലൈവ് രജിസ്റ്ററില്‍ കൂടിയിട്ടുണ്ട്. 2011 ല്‍ ഇവിടെ 18434 ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്നിടത്ത് 2012 ല്‍ ഇത് 20462 ആണ്. തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2011 ല്‍ 45391 ഉദ്യോഗാര്‍ഥികള്‍ ലൈവ് രജിസ്റ്ററില്‍ ഉണ്ടായിരുന്നത് 2012 ആയപ്പോള്‍ 37179 ആയി കുറഞ്ഞു. 8212 പേരാണ് ഇവിടെ കുറഞ്ഞത്. വടക്കന്‍ പറവൂര്‍ എക്സ്ചേഞ്ചിലും സമാനമായ അവസ്ഥയാണുളളത്. 2011 ല്‍ ഇവിടെ 51809 ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് റിപ്പോര്‍ട്ട് കാലയളവില്‍ 43449 ആയി. 8360 പേരുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.
മാര്‍ച്ച് 2012 അവസാനിച്ച ത്രൈമാസികത്തില്‍ രജിസ്ട്രേഷനിലും നാമമാത്രമായ കുറവനുഭവപ്പെട്ടു. മുന്‍വര്‍ഷമിത് 6156 ആയിരുന്നെങ്കില്‍ റിപ്പോര്‍ട്ട് കാലയളവില്‍ ഇത് 6109 ആയി കുറഞ്ഞു. ലൈവ് രജിസ്റ്ററിലുളള പട്ടികജാതി ഉദ്യോഗാഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. 2011 ല്‍ 44392 ആയിരുന്ന ഇവരുടെ എണ്ണം റിപ്പോര്‍ട്ട് കാലയളവില്‍ 54573 ആയി വര്‍ധിച്ചു. ഇതില്‍ 346 പേര്‍ക്ക് നിയമനവും ലഭിച്ചു. പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളുടെ എണ്ണം 1495 ല്‍ നിന്ന് 3361 ആയി ഈ കാലയളവില്‍ കൂടി. ഇതില്‍ 40 പേര്‍ക്കാണ് നിയമനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: