കോട്ടയം: സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ നാടകോത്സവം ഇന്ന് മുതല്‍ 17 വരെ കോട്ടയം മാമ്മന്‍മാപ്പിളഹാളില്‍ നടക്കുമെന്ന് സംഘടകര്‍ പത്രസമ്മേ ളനത്തില്‍ അറിയിച്ചു. കോട്ടയം നഗരസഭ, ആര്‍ട്ട് സൊസൈറ്റി, നവയുഗ് ചില്‍ഡ്രന്‍സ് തീയറ്റര്‍ എന്നിവയുടെ സഹകരണത്തോടെ നടത്തു ന്ന നാടകോത്സവത്തില്‍ പകല്‍ കുട്ടികളുടെ നാടക കളരിയും വൈകിട്ട് ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് നാടകങ്ങളുമാണ് അരങ്ങേറുന്നത്.
ഇന്ന് വൈകിട്ട് 6.15 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷതവഹിക്കും. മന്ത്രി കെ.എം മാണി സുവനീര്‍ പ്രകാശിപ്പിക്കും. മന്ത്രി കെ.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
‘ചിറ്റ്ഫോക്ക്’ എന്ന പേരിട്ടിരിക്കുന്ന നാടകോത്സവത്തിന് ചലച്ചിത്ര- സംസ്ഥാന ദേശീയ അവാര്‍ഡ് നേടിയ മാസ്റ്റര്‍ മിനോണ്‍ തിരിതെളിക്കും. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വിഎച്ച്എസ്എസ് അവതരിപ്പിക്കുന്ന ‘തോമാശ്ലീഹാചരിതം’ എന്ന ചവിട്ടു നാടകത്തോടെയാണ് നാടകോത്സവം ആരംഭിക്കുന്നത്.
പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ജോഷി മാത്യു, കോട്ടയം നഗരസഭാ ചെയര്മാന് എം.പി സന്തോഷ്കുമാര്‍, അനീഷ് പുന്നന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: