ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധിയെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി എതിര്‍ത്തിരുന്നതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. ആന്റണിയുടെ എതിര്‍പ്പു മൂലമാണ് 1976ല്‍ കേരള സന്ദര്‍ശനം സഞ്ജയ് റദ്ദാക്കിയത്. സഞ്ജയിയെ എതിര്‍ത്തിരുന്ന സി.പി.ഐയെ പിണാക്കാതിരിക്കാന് വേണ്ടിയാണ് ആന്റണി സഞ്ജയ് വിരുദ്ധ നിലപാട് സ്വീകരിച്ചതെന്നും വിക്കിലീക്സ് രേഖകള്‍ പറയുന്നു.
ആന്റണിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് വിഭാഗം സഞ്ജയ് ഗാന്ധിയുടെ നയങ്ങളില്‍ എതിര് നിലപാടാണു സ്വീകരിച്ചിരുന്നത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ മൗലികവാദികളായിരുന്നു. കോണ്‍ഗ്രസ് കേരള ഘടകത്തില്‍ കരുണാകരന് മാത്രമാണു സഞ്ജയ് ഗാന്ധിയെ അനുകൂലിച്ചിരുന്നത്.
ഏറ്റവും വലിയ അഴിമതിക്കാരുടെ പാര്‍ട്ടി എന്നാണു സിപിഐയെ സഞ്ജയ് വിശേഷിപ്പിച്ചിരുന്നത്. ഇതും കേരള സന്ദര്‍ശനം റദ്ദാക്കാന്‍ സഞ്ജയ് ഗാന്ധിയെ പ്രേരിപ്പിച്ചെന്നും അമേരിക്കന്‍ നയതന്ത്ര രേഖകളില്‍ പറയുന്നതായി വിക്കിലീക്സ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: