മലപ്പുറം: കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനം നടത്തിയ ചേലക്കോടന്‍ ആയിശ (95) അന്തരിച്ചു
1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന പൊതുപരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരടക്കം മന്ത്രിമാരും പ്രമുഖരുമുള്ള വേദിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ആയിശ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. വ്യാഴാഴ്ച രാത്രി ഒമ്പതോടെ കാവനൂരിലെ വസതിയിലായിരുന്നു അന്ത്യം
വാര്‍ധക്യത്തിന്റെ നാളുകളിലും അക്ഷരങ്ങളെ അതിയായി സ്നേഹിച്ച ആയിശ പിന്നീട് കേരള സര്‍ക്കാരിന്റെ സാക്ഷരതാ മിഷന് അംബാസിഡറായും അറിയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: