ജയ്പൂര്‍: ഫെയ്സ്ബുക്ക് കമന്റുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ചന്ദ്രശേഖര്‍ എന്നയാളെയാണ് കമന്റുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷമതവികാരം വ്രണപ്പെടുത്തിയ കമന്റ് രേഖപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്
അതേസമയം രാജസ്ഥാനിലെ നാഗൂര് ജില്ലയില്‍ ഫെയ്സ്ബുക്ക് കമന്റിനെതിരെ ശക്തമായ പ്രതിക്ഷേധം അലയടിക്കുകയാണ്. ഫെയ്സ്ബുക്ക് കമന്റിനെതിരെ നടന്ന പോലീസ് സ്റ്റേഷന് മാര്‍ച്ച് അക്രമാസക്തമായി
കല്ലേറിലും ആക്രമണത്തിലും 11 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫെയ്സ്ബുക്ക് കമന്റിനെതിരെ മക്രാന നഗരത്തിലെ ജില്ലാ അഡ്മിനിസ്ട്രേഷന് ഓഫീസില്‍ പരാതി നല്‍കാനെത്തിയ പ്രതിഷേധസംഘം വഴിമധ്യേ പോലീസ് സ്റ്റേഷനു നേരെ തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് പണിപ്പെട്ടു. പ്രദേശത്തെ സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കമന്റുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: