കണ്ണൂര്‍: ഇന്നലെ രാവിലെ കണ്ണൂരില്‍ ആരംഭിച്ച സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സിഐടിയു നേതൃത്വത്തിനെതിരെ രൂക്ഷ വിര്‍മശനം. ജനറല്‍ സെക്രട്ടറി തപന്‍സെന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. റിപ്പോര്‍ട്ട് പൂര്‍ണമായും ചില ദൃശ്യമാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ചിലനേതാക്ക ള്‍ സിഐടിയുവിനെ സ്വകാര്യസ്വത്താക്കുകയാണ്. അംഗസംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു. സ്ത്രീ പ്രാതിനിധ്യം വന്‍തോതില്‍ കുറഞ്ഞു. അഖിലേന്ത്യാടിസ്ഥാനത്തില്‍ 48 മണിക്കൂര്‍ നടത്തിയ പണിമുടക്ക് സിഐടിയുവിന് സ്വാധീനമുള്ള പല മേഖലകളിലും ഒറ്റദിവസത്തെ സമരത്തില്‍ ഒതുങ്ങിയത് നേതൃത്വത്തിന്റെ ദൗര്‍ബല്യമാണ്. സിപിഎം ഭരണംനടത്തുന്ന സംസ്ഥാനങ്ങളിലെ ജനകീയ പ്രശ്നങ്ങളിലും വേണ്ട രീതിയില്‍ സംഘടനയ്ക്ക് ഇടപെടാന്‍ സാധിച്ചിട്ടില്ല. കൂടാതെ തൊഴില്‍പ്രശ്നങ്ങളില്‍ വേണ്ടരീതിയില്‍ ഇടപെടുന്നതില്‍ സിഐടിയുവിനും സിപിഎമ്മിനും പറ്റിയ തെറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ സംഭവവും വരുംദിവസങ്ങളില്‍ സംഘടനയ്ക്കകത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ഇന്ന് രാവിലെ ആരംഭിക്കും. സമ്മേളനം ഇന്നലെ രാവിലെ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്ത
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: