തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി പ്രതിപക്ഷ പ്രക്ഷോഭം ശക്തമാക്കുന്നു. അതിന്റെ സൂചനയാണ് ഇന്നലെ നിയമസഭയില്‍ കണ്ടത്. സഭയ്ക്ക് അകത്തും പുറത്തും ഈ ആവശ്യം ഉന്നയിച്ച് സമരം വ്യാപിപ്പിക്കും. ഇരയുടെ പരാതി പൂഴ്ത്തിവച്ച് പ്രശ്നം മധ്യസ്ഥര്‍ക്ക് വിട്ട്കൊടുത്ത് മുഖ്യമന്ത്രി നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.
ഇന്നലെ നിയമസഭ പ്രക്ഷുബ്ധമായിരുന്നു. നടപടികളെല്ലാം സ്തംഭിച്ചു. ബഹളംമൂലം തുടങ്ങിയപ്പോള്‍ തന്നെ സഭ നിര്‍ത്തിവയ്ക്കേണ്ടി വന്നു. പിന്നീട് ചേര്‍ന്നപ്പോള്‍ ഗണേഷ്കുമാര് പ്രസ്താവന വായിച്ചിരുന്നശേഷവും സഭയിലെ ബഹളം നിലച്ചില്ല. ഇതിനിടയില്‍ നടപടികള്‍ പേരിന് പൂര്‍ത്തിയാക്കി പിരിയുകയായിരുന്നു.
ഗണേഷ് വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. രാവിലെ സഭസമ്മേളിച്ചപ്പോള് തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഗണേഷിന്റെ രാജി വാര്‍ത്തയുള്ള പത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബഹളം തുടങ്ങി. ചോദ്യോത്തരവേള കഴിഞ്ഞ് പ്രതിപക്ഷത്തിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ പിന്മാറിയില്ല. തുടര്‍ന്ന് ചോദ്യോത്തരവേള വേണ്ടെന്നുവച്ച് സഭ തത്കാലത്തേക്ക് നിര്‍ത്തിവച്ചു.
പിന്നീട് ശൂന്യവേളയില്‍ സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് അടിയന്തരപ്രമേയം ഉന്നയിച്ചു. മന്ത്രിയുടെ ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പരാതി സ്വീകരിച്ചില്ലെന്നും ഈസാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ യാമിനി തങ്കച്ചി തന്നെ ആദ്യം കണ്ടപ്പോള്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്ന നിലപാട് മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. ഗണേഷിനെ പുറത്തുനിന്നൊരാള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ യാമിനി തങ്കച്ചി കഴിഞ്ഞ രാത്രി രണ്ട് പരാതികള്‍ നല്‍കിയിരുന്നു. ഇതില്‍ ഒന്ന് മാര്‍ച്ച് ഏഴിന് തയ്യാറാക്കിയ പരാതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളില്‍ നിന്ന് ഓടിപ്പോകുന്നയാളല്ല താന്‍, ഇക്കാര്യത്തില്‍ പ്രതിച്ഛായ നോക്കാറില്ല, അച്ഛനെപ്പോലെ കാണുന്നയാള്ക്കാണ് പരാതി നല്‍കിയതെന്ന് യാമിനി തന്നെ പറഞ്ഞു. ആ സ്ഥാനത്തുനിന്ന് പ്രശ്നം തീര്‍ക്കാനാണ് ശ്രമിച്ചത്. ഗണേഷിന്റെ രാജി ശുപാര്‍ശയോടെ രാജ്ഭവന് കൈമാറിയിട്ടുണ്ട്. നിയമനടപടികളില്‍ വീഴ്ച വരുത്തില്ലെന്നും കുടുംബപ്രശ്നങ്ങളില്‍ കാണിക്കേണ്ട മിതത്വം മാത്രമാണ് കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, ഗണേഷ്കുമാര് നടനാണെന്ന് അറിയാമെന്നും മുഖ്യമന്ത്രി ഗണേഷിനെക്കാള്‍ വലിയ നടനാണെന്നും അദ്ദേഹത്തെ ഓസ്കറിന് നാമനിര്‍ദേശം ചെയ്യുകയാണെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. യാമിനിയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി സഭയെ ബോധ്യപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
നിയമസഭ തുടങ്ങുമ്പോള്‍ ഗണേഷ്കുമാര് സഭയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ശൂന്യവേളയില്‍ ഗണേഷ് സഭയിലെത്തിയപ്പോള്‍ മന്ത്രിയായിരുന്നപ്പോള്‍ ഇരുന്ന സീറ്റില്‍ തന്നെ ഇരുന്നത് വീണ്ടും പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. പ്രതിപക്ഷത്തുനിന്ന് വി.എസ് സുനില്‍ കുമാറാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ മന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ പഴയ ഇരിപ്പിടത്തില്‍ ഇരുന്നതില്‍ തെറ്റില്ല. എപ്പോഴും ശ്രദ്ധപിടിച്ച് പറ്റാനായി ബഹളം വയ്ക്കുന്നത് സുനില്‍കുമാര്‍ പതിവാക്കിയിരിക്കുകയാണ്.
ഇത് സഭയ്ക്ക് ചേര്‍ന്നതല്ലെന്ന് സപീക്കര്‍ സുനില്‍കുമാറിനെ ശാസിച്ചു. പിന്നീട് ഗണേഷ് സഭയില്‍ തന്റെനിലപാട് വിശദീകരിച്ചു. തന്റെ ചോരയ്ക്കായി പലരും ദാഹിക്കുന്നുണ്ടെന്നും അദ്ദേഹ ം സഭയില്‍ പറഞ്ഞു. പഴയ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും പുതിയ ഇരിപ്പടം അനുവദിക്കണമെന്നും ഗണേഷ് സ്പീക്കറോട് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: