മുംബൈ: മുംബെയെ മുന്നില്‍ നിന്നും നയിക്കാന്‍ മുന്‍ ഓസ്ട്രേലിയന്‍ പടനായകന് റിക്കി പോണ്ടിംഗ് എത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനുശേഷം ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗായ ബീഗ് ബാഷില്‍ മികച്ച പ്രകടനം നടത്തി ലീഗിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡും വാങ്ങിയാണ് ആറാം ഐപിഎല്‍ എഡിഷനില്‍ കരുത്തുറ്റ മുബൈ ഇന്ത്യന്‍സിനെ നയിക്കാനായി പോണ്ടിംഗ് എത്തുന്നത്.
ഞായറാഴ്ച മുബൈ ഇന്ത്യന്‍സിന്റെ ആദ്യ പരിശീലനത്തില്‍ ക്യാപ്റ്റന്‍ പോണ്ടിംഗ് പങ്കെടുത്തു. പരിശീലനത്തിനിടെ തന്റെ ആദ്യ ഐപിഎല്‍ അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗാലറികളില്‍ നിന്നും സച്ചിന് വിളികളുടെ ഗീതമാണ് കേള്‍ക്കുവാന്‍ സാധിച്ചത്. ആറാം എഡിഷന് ഐപിഎല്‍ സച്ചിനോടെപ്പം കളിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
ലോക ഫുട്ബോളില്‍ ക്ലബ്ബ് ഫുട്ബോളിനുള്ള ആധിപത്യം ക്രിക്കറ്റില്‍ സംഭവിക്കുവാന്‍ പാടില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17-വര്‍ഷത്തെ അനുഭവസമ്പത്തിനുടമയായ പോണ്ടിംഗ്് പറഞ്ഞു. ടെസ്റ്റ് മത്സരമാണ് യഥാര്‍ത്ഥ ക്രിക്കേറ്റ്ന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയക്ക് രണ്ട് ലോകകപ്പ് കീരിടങ്ങള്‍ നേടി കൊടുത്ത പോണ്ടിംഗിന്റെ കീഴില്‍ ആറാം ഐപിഎല്‍ കീരിടം നേടുവാനുള്ള ഒരുക്കത്തിലാണ് മുംബൈ ഇന്ത്യന്‍സ്. നാളെ ആറാം ഐപിഎല്‍ മത്സരങ്ങള്‍ക്ക് കൊടികയറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: