കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. 36-ാം സാക്ഷി വി സജിത്, 37-ാം സാക്ഷി എം.സനീഷ് എന്നിവരാണ് പ്രതികള്‍ക്കനുകൂലമായി മൊഴി തിരുത്തിയത്. ഇതോടെ ടിപി വധക്കേസില്‍ കൂറു മാറിയ സാക്ഷികളുടെ എണ്ണം പത്തായി.
കൂടുതല്‍ പേര് കൂറു മാറുമെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. കൊടി സുനിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയതിന്റെ മഹസര്‍ സാക്ഷിയായിരുന്നു വി സജിത്. കോടതിയില്‍ ഇയാള്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു.
പ്രതികള്‍ ഒളിച്ച് താമസിച്ച സി.പി.എം കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസില്‍ തെളിവെടുപ്പ് നടത്തിയതിന്റെ മഹസര്‍ സാക്ഷിയാണ് എം സനീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: