കൊല്‍ക്കത്ത: സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയില്‍ മുന്‍ ഒഡീഷ നിയമമന്ത്രി രഘുനാഥ് മൊഹന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ നിന്നാണ് മൊഹന്തി അറസ്റ്റിലായത്.
രഘുനാഥ് മെഹാന്തിയുടെ മകന് രാജ ശ്രീ മൊഹന്തിയുടെ ഭാര്യ ബര്‍സ സ്വോനിയുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ മാര്‍ച്ച് 16ന് രാജ ശ്രീ മൊഹന്തിയും അറസ്റ്റിലായിരുന്നു. ഭര്‍ത്താവും ഭര്ത്യമാതാപിതാക്കളും വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ബര്‍സ പരാതിയില്‍ പറഞ്ഞു.
നേരത്തെ പരാതിയുടെ തുടര്‍ന്ന് രഘുനാഥ് മൊഹന്തി രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: