ഇറ്റാവ: യുപിഎ സര്‍ക്കാരിന് പുറത്തുനിന്ന് നല്കുന്ന പിന്തുണ സമാജ്വാദി പാര്‍ട്ടി പിന്‍വലിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ പാര്‍ട്ടി നേതാവ് മുലായം സിംഗ് വീണ്ടും കോണ്‍ഗ്രസിനെതിരെ.
കോണ്‍ഗ്രസിനെ ചതിയന്മാരും കുബുദ്ധികളെന്നുമാണ് മുലായം ഇത്തവണ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് മനസ്സില്‍വച്ചാണ് കോണ്‍ഗ്രസ് ഓരോ കാര്യവും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാര്ഷികകടംവേണ്ടെന്ന് വച്ചതും മറ്റും തെരഞ്ഞെടുപ്പ് വിജയം മനസ്സില്‍ കണ്ടാണ്. ദല്‍ഹി ഇതുവരെ കാണാത്ത പൊതുതെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും മുലായംസിംഗ് പറഞ്ഞു. സംസ്ഥാനസര്‍ക്കാരുകളുടെ അധികാരം പരിമിതമാണെന്നും കേന്ദ്രത്തിനാണ് അധികാരം കൂടുതലെന്നും ദേശീയ രഷ്ട്രീയത്തിലേക്ക് കടക്കാന്‍ പദ്ധതിയിടുന്ന മുലായം അണികളെ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: