ന്യൂദല്‍ഹി: ചെറുമതിലിന് പിന്തുണയുമായി വന്‍ മതില് രംഗത്ത്. ടെസ്റ്റിലെ മികവ് ഏകദിനത്തിലും ചേതേശ്വര്‍ പൂജാര കാഴ്ചവെയ്ക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് അഭിപ്രയപ്പെട്ടു. ദ്രാവിഡിന്റെ പിന്‍ഗാമിയായി ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥാനം മുറപ്പിച്ച പൂജാരയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച തുടക്കമാണ് ലഭിച്ചതെന്നും ദ്രാവിഡ് പറഞ്ഞു. 13-ടെസ്റ്റുകളില്‍ നിന്നും 65 ശരാശരിയിലുള്ള പൂജാര ഇതിനകം തന്നെ നാല് സെഞ്ചുറിയും മൂന്നു അര്‍ദ്ധസെഞ്ചുറിയും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.
ടെസ്റ്റില്‍ തന്റെതായ സ്ഥാനം നേടിയ പൂജാരയെ എത്രയും വേഗം ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ദ്രാവിഡ് പറഞ്ഞു. 61-ആഭ്യന്തര ഏകദിന മത്സരങ്ങളില്‍ നിന്നും 56.97 ശരാശരിയില്‍ പൂജാര ഏട്ട് സെഞ്ചുറികളും 17- അര്‍ദ്ധ സെഞ്ചുറികളും നേടി ഏകദിനത്തിലും കഴിവ് തെളിച്ചതാണ്. ഏകദിനത്തിലും പൂജാര മികവ് ആവര്‍ത്തിയ്ക്കുമെന്നും നാല്പതുകാരനായ ദ്രാവിഡ് പറഞ്ഞു. ക്ലാസിക്കല്‍ ശൈലിയക്ക് ഉടമയായ പൂജാര സ്ക്കോറിങ്ങ് ഉയര്‍ത്തി സാഹചര്യത്തിനുസരിച്ച് കളിക്കാനുള്ള പക്വതയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ദ്രാവിഡിന്റെ പിന്‍ഗാമിയായി ടീമിലെത്തിയ പൂജാര ഇന്ത്യയുടെ രണ്ടാംമത്തെ വന്മതില് എന്നാണ് അറിയപ്പെടുന്നത്. നാട്ടില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമില്‍ സ്ഥാനം നേടിയെങ്കിലും അന്തിമ ഇലവനിയില് ഇടം നേടുവാന്‍ പൂജാരക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: