ചിങ്ങവനം: ചിങ്ങവനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് അമ്പതിലേറെ ആളുകളാണ് പനി മൂലം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. മൂലംകുളം,പോളച്ചിറ,ആക്കുളം മേഖലകളിലാണ് പനി വ്യാപിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയ്ക്കായി എല്ലാവരില്‍നിന്നും രക്തസാമ്പിളുകളടക്കം ശേഖരിച്ചിട്ടുണ്ട്. കൊതുകു പരത്തുന്ന പനിയാണെന്നും പരിസരശുചിത്വം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പനി നിയന്ത്രണ വിധേയമാക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: