കോട്ടയം: മഹാത്മ അയ്യന്‍കാളി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ നിഷേധാത്മക സമീപനം കലാകാരനോടും കലയോടും കേരളത്തിലെ സിനിമാ പ്രേമികളോടുമുള്ള വെല്ലുവിളിയാണെന്ന് അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ യുവജന വിഭാഗം സംസ്ഥാന കമ്മറ്റി ആരോപിച്ചു. പപ്പിലോബുദ്ധ എന്ന സിനിമയുടെ പ്രദര്‍ശനവും സെന്‍സര്‍ബോര്‍ഡ് തടഞ്ഞിരിക്കുന്നത് കേരളത്തിലെ പട്ടികജാതിക്കാരോടുള്ള അവഗണനയാണെന്നും സംഘടന അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഇ.കെ. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. അശോക് കുമാര്‍, ട്രഷറര്‍ അമൃതരാജ്, അനൂപ് വാഴൂര്‍, മനോജ് മീനച്ചില്‍, ജിനുമോള്‍, രഞ്ജിത്ത് ആപ്പാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: