കോട്ടയം: എംക്യൂബ് മണിചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് തട്ടിപ്പിനിരയായ നിരവധിപേര്‍ പരാതിയുമായി രംഗത്തുവന്നു. ചങ്ങനാശ്ശേരി സ്റ്റേഷനില്‍ ഇതുവരെ 42 പരാതികളാണ് ഇതു സംബന്ധിച്ച് കിട്ടിയത്. മണിമല ചെറുവള്ളി കല്ലിട്ടുകുഴിയില്‍ വിപിന്‍കുമാര്‍ (38) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കേസിലെ പ്രതിയും വിപിന്‍കുമാറിന്റെ സഹോദരനുമായ പി.എന്‍ വിജയന് ഒളിവിലാണ്. ചങ്ങനാശ്ശേരി റവന്യൂ ടവര്‍ കേന്ദ്രമാക്കിയാണ് എംക്യൂബ് മണിചെയിന്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നിക്ഷേപങ്ങള്‍ സ്വീകരിച്ച ഈ സ്ഥാപനംആയിരക്കണക്കിന് നിക്ഷേപകരെയാണ് കബളിപ്പിച്ചത്.
60 കോടിരൂപയുടെ തട്ടിപ്പാണ് നടന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും തട്ടിപ്പിനിരയായത്. ചങ്ങനാശ്ശേരി സിഐ നിഷാദ്മോനും സംഘവുമാണ് ഇയാളെ കഴിഞ്ഞദിവസം വീടുവളഞ്ഞ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: