ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ആറാം എഡിഷനിലെ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. കളിക്കാര്‍ക്കു പുറമെ ശ്രീലങ്കയില്‍ നിന്നുള്ള അംപയറുമാരെയും മറ്റു ഒഫീഷ്യല്‍സുകളെയും ബഹിഷ്കരിക്കുമെന്ന് ജയലളിത അറിയിച്ചു. ഐപിഎല്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാകണമെന്ന് ബിസിസിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. തമിഴ് വംശജരോടുള്ള മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ചാണ് ജയലളിതയുടെ നടപടി.
തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധ വികാരം കത്തിപടരുകയാണെന്ന് ജയലളിത കത്തില്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജയലളിതയുടെ നിലപാട്. ശ്രീലങ്കന്‍ കളിക്കാര്‍ ഉള്‍പ്പെട്ട ഐപിഎല്‍ ടീമുകളുടെ ചെന്നൈയിലെ കളിക്ക് പ്രതിഷേധം വ്യാപകമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഐപിഎല്‍ ആറാം എഡിഷനിലെ ചെന്നൈയിലെ മത്സരക്രമത്തില്‍ മാറ്റം വരുത്തില്ലയെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ജയലളിത രംഗത്ത് എത്തിയത്. ഈ സാഹചര്യത്തില്‍ ചെന്നൈയിലെ ഐപിഎല്‍ മത്സരങ്ങള്‍ സംബന്ധിച്ച് അഭ്യൂഹം നിലനിന്നിരുന്നു. ശ്രീലങ്കന്‍ വിരുദ്ധ പ്രതിഷേധത്തില്‍ തമിഴ്നാട്ടിലെ എല്ലാ പാര്‍ട്ടികളും ഓരോ നിലപാടുകളുമായി രംഗത്തെത്തിയത് ബിസിസിഐയെ കുഴപ്പത്തിലാക്കിയിരുന്നു.
ശ്രീലങ്കന്‍ വിരുദ്ധ പ്രതിഷേധം ശക്തമായ സ്ഥിതിക്ക് ആറാം എഡിഷന് ഐപിഎല്‍ ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാക്കാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. താരങ്ങള്‍ക്കു പുറമേ ലങ്കന്‍ അമ്പയര്‍മാരെയും മറ്റ് ഒഫീഷ്യലുകളേയും ചെന്നൈയിലെ മത്സരങ്ങളില്‍നിന്ന് ഒഴിവാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല അറിയിച്ചു. അതേസമയം ചെന്നൈയില്‍നിന്ന് മത്സരങ്ങള്‍ എന്തു സംഭവിച്ചാലും മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ചെന്നൈയുടെ മത്സരങ്ങള്‍ക്ക് കൊച്ചി അതിഥ്യം വഹിക്കുമെന്ന അഭ്യൂഹവും അവസാനിച്ചു.
ഐപിഎല്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളെ ഒഴിവാക്കികൊണ്ടുള്ള ബിസിസിഐയുടെ തീരുമാനം ഐപിഎല്‍ വിവിധ ടീമുകളില്‍ കളിക്കുന്ന 13 കളിക്കാരെ പ്രതികൂലമായി ബാധിക്കും. ഏപ്രില്‍ മൂന്നിന് ഏഡിഷന് ഐപിഏല് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: