കാഞ്ഞങ്ങാട്: കണ്ണുള്ളപ്പോള്‍ അതിണ്റ്റെ വില അറിയില്ലെന്നപോലെ കനത്ത സാമ്പത്തിക ബാധ്യതയിലും ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഓട്ടം നിലച്ചാലേ അതിണ്റ്റെ പ്രാധാന്യം അറിയൂ എന്ന് ഗതാഗത ഊര്‍ജ്ജ വകുപ്പ്മന്ത്രി ആര്യാടന് മുഹമ്മദ് അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിമാസം ൮൦ കോടി രൂപ നഷ്ടം സഹിച്ചാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാലും ൭൩ ലക്ഷം രൂപ കെഎസ്ആര്‍ടിസി മുടക്കി എംഎല്‍എ ഫണ്ടും എംപി ഫണ്ടും ഉപയോഗിച്ച് കൂട്ടായ്മയിലൂടെയാണ് ഡിപ്പോ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒത്തുപിടിച്ചാല്‍ ഏതുകാര്യവും സാധിച്ചെടുക്കാം എന്നതിന് തെളിവാണ് കാഞ്ഞങ്ങാട് ഡിപ്പോ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനം പി.കരുണാകരന് എംപി ഉദ്ഘാടനം ചെയ്തു. എം.പി.അച്ചുതന് എംപി മുഖ്യപ്രഭാഷണം നടത്തി. കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ജി.വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. മുന്‍ എംഎല്‍എ പള്ളിപ്രം ബാലന്, ചീഫ് എഞ്ചിനിയര്‍ ആര്.ഇന്ദു, വിവിധ കരാറുകാര്‍ എന്നിവരെ മന്ത്രി ആദരിച്ചു. കെ.കുഞ്ഞിരാമന് എംഎല്‍എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഉദയപുരം ഉള്‍പ്പെടെ പുതിയ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന മൂന്ന് റൂട്ടുകളിലേക്കുള്ള പെര്‍മിറ്റുകള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. തുടക്കത്തില്‍ ൫൨ ഷെഡ്യൂളുകളാണ് ഇവിടെ നിന്നും ആരംഭിക്കുക. ൭൦ ഷെഡ്യൂള്‍ വരെ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം കാഞ്ഞങ്ങാട് ഡിപ്പോയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: