കൊച്ചി: സംസ്ഥാനത്തെ വരള്‍ച്ച സ്ഥിതിവിശേഷം വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതലസംഘം തിങ്കളാഴ്ച ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പാലാരിവട്ടത്തെ ഹോട്ടല്‍ ഹോളിഡേ ഇന്നിലാണ് ഉദ്യോഗസ്ഥരുമായുള്ള യോഗം. ചെല്ലാനം, ചേരാനല്ലൂര്‍ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം വരള്‍ച്ച നേരിടാനായി സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും കൈക്കൊണ്ട നടപടികള്‍ വിലയിരുത്തും. ജനപ്രതിനിധികളെ കാണാനും സന്ദര്‍ശനവേളയില്‍ സമയം കണ്ടെത്തും.
കൃഷിമന്ത്രാലയം ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് വരള്‍ച്ച വിലയിരുത്തുന്നതിനായി ഞായറാഴ്ച കേരളത്തിലെത്തുന്നത്. മൂന്നു ദിവസത്തെ സന്ദര്ശനപരിപാടിയാണ് സംഘത്തിനുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചത്. വരള്‍ച്ച മൂലം ഇതുവരെ 7888 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മൂന്ന് ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയെയും 15000 കര്‍ഷകരേയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. വിള നഷ്ടം മാത്രം 5810 കോടി രൂപ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: