ന്യൂദല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക് ബെറിയുടെ ഇന്ത്യന്‍ വിഭാഗം മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ദത്ത് രാജിവച്ചു. ഇത് സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നതായാണ് അറിയുന്നത്.
ബ്ലാക്ബെറിയുടെ പുതിയ മോഡലായ ഇസഡ് 10 പുറത്തിറക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹം കാത്തിരുന്നതെന്നും അറിയുന്നു. ഈ പുതിയ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ ഇടം കണ്ടെത്താനാകുമോ എന്ന ആകാംക്ഷയും ദത്തിനുണ്ടായിരുന്നു.
മുംബൈയില്‍ ഇസഡ് 10 പുറത്തിറക്കി രണ്ട് ദിവസത്തിനകം തന്നെ വിറ്റുതീര്‍ന്നത് നിര്‍മാതാക്കളെയും അമ്പരപ്പിച്ചിരുന്നു. പുതിയ മോഡലിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയില്‍ അത്ഭുതമുണ്ടെന്ന് ബ്ലാക്ബെറി സിഇഒ തോഴ്സ്റ്റന് ഹെയിന്‍സ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.
സുനില്‍ ദത്ത് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ബ്ലാക്ബെറി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ റിക് കോസ്റ്റാന്സോ ഇന്ത്യന്‍ വിഭാഗത്തിന്റെ ചുമതല താല്കാലികമായി ഏറ്റെടുക്കും.
ബ്ലാക്ബെറിയെ സംബന്ധിച്ച് ഇന്ത്യ തങ്ങളുടെ പ്രധാന വിപണിയാണെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: