പള്ളുരുത്തി: തീരമേഖലയില്‍ ഭീതിവിതച്ചുകൊണ്ട് കടല്‍പന്നികളും, കടല്‍മാക്രികളും മത്സ്യത്തൊഴിലാളികളുടെ വലകള്ക്കുനേരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്നത് ഒരിടവേളക്കുശേഷം കടലില്‍ വ്യാപിച്ചിരിക്കുന്ന കടല്‍പന്നികളും, കടല്മാക്രികളേയും തടയാന്‍ സംവിധാനമില്ലാതെ കുഴയുകയാണ്. മത്സ്യത്തൊഴിലാളികള്‍ സംസ്ഥാനത്തെ മുഴുവന്‍ തീരപ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി ഇവയുടെ ശല്ല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കായംകുളം മുതല്‍ ചാവക്കാട്വരെ കടലില്‍ പണിക്കിറങ്ങിയ ഏതാണ്ട് എല്ലാവലകള്ക്കും ഇവയുടെ ആക്രമണമേറ്റിട്ടുണ്ട്. കൊച്ചിയുടെ തീരപ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം കടലില്‍പോയ 40 വള്ളങ്ങളിലെ വലകള്‍ക്ക് ഇവയുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ വലകള്‍ക്ക് ഏതാണ്ട് 20 ലക്ഷം ചിലവാകുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. കടലില്‍ വിരിച്ചവലകളുടെ ഏറിയപങ്കും ഇവകടിച്ചുകീറിയനിലയിലാണ്. ആഴ്ചകളോളം വേണ്ടിവരും വലകള്‍ റിപ്പയര്‍ ചെയ്തെടുക്കുന്നതിന്. കടലിലെ മത്സ്യക്കുറവും, ഡീസല്‍ വില വര്‍ദ്ധനവും തിരിച്ചടിയായ മത്സ്യമേഖലയ്ക്ക് പുതിയ പ്രതിസന്ധി ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കടലില്‍ നീട്ടിയവലകളെ പന്നികളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിന് വലകള്ക്കുചുറ്റും സംരക്ഷണകവചം തീര്‍ക്കുന്നതിനായി മറ്റൊരുവല വിരിക്കുന്നുണ്ടെങ്കിലും കടലിലെ ഒഴുക്ക് അപ്രതീക്ഷിതമായി മാറുമ്പോള്‍ യഥാര്‍ത്ഥ വലകള്‍ ചുരുളുന്നതും തൊഴിലാളികള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. എറണാകുളം, ആലപ്പുഴ കൊല്ലം ജില്ലകളിലെ തൊഴിലാളികള്‍ക്കാണ് ഏറെയും നഷ്ടമുണ്ടായിട്ടുള്ളത്. തങ്ങള്‍ക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി മത്സ്യഫെഡില്‍ പരാതിനല്കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: