മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖാനനം നടന്നപ്പോള്‍ കണ്ടെത്തിയതും, കൊച്ചിതുറമുഖകേന്ദ്രം വെല്ലിങ്ങ്ടണ്‍ ഐലന്റിനായി ഡ്രഡ്ജിങ്ങ് (മണ്ണുമാന്തല്‍) നടത്തിയപ്പോള്‍ കണ്ടെത്തിയ ബുദ്ധജൈന-ഹിന്ദു-ആരാധനാലയ അവശിഷ്ടങ്ങള്‍ കണ്ടെത്തി അവഫോര്ട്ടുകൊച്ചിയില് സ്ഥാപിക്കുന്ന ചരിത്ര-സാംസ്ക്കാരിക മ്യൂസിയത്തില്‍ സ്ഥാപിക്കണമെന്ന് ഭാവാശ്രീമിഷന്‍ സര്‍ക്കാരിനോടും, പുരാവസ്തുവകുപ്പ് മ്യൂസിയം വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു, ഇതിനായുള്ളനടപടികളും, പരിശ്രമങ്ങളും നടത്തണമെന്ന് ഭാവാശ്രീ മിഷന് ഓര്‍ഗനൈസര്‍ ദിവാകര്‍ജി മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഒ ഓഫീസ് പരിസരത്ത് മുന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുതിയ കെട്ടിടനിര്‍മ്മാണത്തിനായി ഖാനനം നടത്തിയപ്പോള്‍ കരിങ്കല്ലില്‍ പൂക്കളം മറ്റും കൊത്തിയ തൂണുകള്‍ കണ്ടെത്തിയിരുന്നു. പുരാവസ്തുക്കളായി കണ്ടെത്തിയ ഇവ ബുദ്ധ- ജൈന ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങളാണെന്നാണ് അഭിപ്രായപ്പെട്ടത്. ഖാനനത്തില്‍ കണ്ടെത്തിയ ഇവ ആര്‍ഡി ഓഫീസ്, ഡച്ചുകൊട്ടാരം എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും ഇന്നത് കാണുന്നില്ല.
കൂടാതെ വില്ലിങ്ങ്ടണ്‍ ഐലന്റ് (കൊച്ചിതുറമുഖ കേന്ദ്രം) നിര്‍മ്മാണ വേളയില്‍ കൊച്ചികായലില്‍ മണ്ണ് നീക്കം നടത്തിയപ്പോള്‍ മാര്‍ബിള്‍ ബുദ്ധവിഗ്രഹം ലഭിച്ചിരുന്നു. പിന്നീടിത് ലണ്ടനിലേയ്ക്ക് അയച്ചതായും അറിയുന്നു. പൈതൃക- രാജനഗരി- വാണിജ്യ കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി- മട്ടാഞ്ചേരി കേന്ദ്രങ്ങളില്‍ ബുദ്ധ ജൈന ഹിന്ദുക്ഷേത്രങ്ങള്‍ ഉണ്ടായതായും ഇവ കൊച്ചിയുടെ ചരിത്രകാരനെന്നറിയപ്പെടുന്ന സാന്താക്രൂസ് സ്കൂള്‍ പ്രധാനാധ്യാപകന് കെ.എല്‍.ബര്‍ണ്ണാഡ് മാസ്റ്റര്‍ ലേഖനങ്ങളില്‍ എഴുതിയത് അഭിമുഖങ്ങളില്‍ പറയുകയും ചെയ്തതാണ്.
ഫോര്‍ട്ടുകൊച്ചിയിലെ ചരിത്ര മ്യൂസിയം വെറും മ്യൂസിയമാകരുതെന്നും, ഇവിടെ ഗവേഷണ വിഭാഗവും ആവശ്യമാണെന്ന് ഭാവാശ്രീമിഷന്‍ സ്ഥാപകന്‍ ദിവാകര്‍ജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: