പെരുമ്പാവൂര്‍: മദ്യപിച്ചുണ്ടായ വഴക്കിനിടയില്‍ ഹോളോബ്രിക്സ്കൊണ്ട് തലക്കിടിച്ച് സുഹൃത്തിനെ കൊലചെയ്ത കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. സുഹൃത്തായ വേങ്ങൂര്‍ കൊഴിക്കാകുളങ്ങര നെടുങ്ങാടി വീട്ടില്‍ അലക്സാണ്ടറിനെ (40) കൊലപ്പെടുത്തിയ ഇടുക്കി മുണ്ടക്കയം മതമ്പ പുതുവേല്‍ വീട്ടില്‍ തമ്പി (35)യെയാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. മാര്‍ച്ച് 8 വരെ കാക്കനാട് ജില്ലാജയിലിലേക്കാണ് പ്രതിയെ റിമാന്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.45നാണ് സംഭവം നടന്നത്. പഴയഇരുമ്പ് സാധനങ്ങള്‍ ശേഖരിച്ച് വില്പന നടത്തുന്ന അലക്സാണ്ടറും, പ്രതിയും ഒന്നിച്ച് വഴിയോരങ്ങളിലാണ് കിടന്നുറങ്ങുന്നത്. സംഭവം നടന്ന ദിവസം ഇവിഎം തീയറ്ററിന് സമീപത്തുള്ള ആദംപ്ലാസ ഷോപ്പിംഗ് കോംപ്ലക്സിലെ കടവരാന്തയില്‍ വച്ച ഇരുവരും മദ്യപിച്ച് ബഹളവും പിടിവലിയും നടന്നതായി പറയുന്നു. അലക്സാണ്ടറിന്റെ പണം തട്ടിയെടുക്കാനും പ്രതിശ്രമിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് തമ്പി ഹോളോബ്രിക്സിനിടിച്ച് അലക്സാണ്ടറെ കൊലപ്പെടുത്തിയത്. ഇടിയുടെ ആഘാതത്തില്‍ തല പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കൊലക്ക് ശേഷം നാടുവിടാന്‍ ശ്രമിച്ച പ്രതിയെ പെരുമ്പാവൂര്‍ ഡിവൈഎസ്പിയും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: