തൃപ്പൂണിത്തുറ: വിശ്വപ്രസിദ്ധമായ മകം തിരുവുത്സവത്തിന് ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ എളവള്ളി പുലിയന്നൂര്‍ തന്ത്രി ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറിയതോടെ തുടക്കമായി. മേല്‍ശാന്തി ടി.പി.കൃഷ്ണന് നമ്പൂതിരി സഹകാര്‍മ്മികനായിരുന്നു. ഇന്നലെ വൈകീട്ട് 5.30ന് ദേവീയെ ശാസ്താ സമേതയായി എഴുന്നള്ളിച്ച് കീഴക്കേചിറയില് ആറാട്ടുകഴിഞ്ഞ് തിരിച്ചെത്തി ആരതിയ്ക്കുശേഷം മേല്‍ശാന്തി അയ്പറനിറച്ചു സ്വീകരിച്ചു. ദേവസ്വം ബോര്ഡധികാരികളും ഭക്തജനങ്ങളും പറനിറച്ചുസ്വീകരിച്ചു. തുടര്‍ന്നായിരുന്നു കൊടിയേറ്റ് പ്രസിദ്ധമായ മകം തൊഴല്‍ 25ന് 2 മണിമുതല്‍ രാത്രി 9 മണിവരെ നടക്കും. അന്നേദിവസം ദേവീശാസ്താ സമേതയായി ഓണക്കുറ്റിചിറയില്‍ ആറാട്ടിനുശേഷം പൂരപ്പറമ്പില്‍നിന്ന് എഴുന്നള്ളിച്ച് തിരച്ചെത്തിയതിനുശേഷം അലങ്കത്തിനായി നടയടക്കും. 26ന് ദേശപ്പറയും രാത്രി ഏഴുദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പും നടക്കും. ഉത്രം ആറാട്ടോടെ ഉത്സവം സമാപിക്കും. അത്തംവലിയഗുരുതിയും പ്രാധാന്യമുള്ള താണ് ഉത്സവക്കാലത്ത് ഭജനം, ചോറൂണ്, മറ്റുവിശേഷാല്‍ വഴിപാടുകള്‍ എന്നിവ ഉണ്ടായിരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: