പെരുമ്പാവൂര്‍: യോഗ എന്നത് ജീവിതമാണ്. യോഗയുടെ പ്രാധാന്യം സ്കൂള്‍ അധികൃതര്‍ മനസിലാക്കണമെന്നും ഇതിന്റെ മഹത്വം കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യണമെന്ന് പതഞ്ജലി യോഗകേന്ദ്രം വര്‍ക്കിംഗ് പ്രസിഡന്റ് നാരായണ്‍ജി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പാവൂരില്‍ നടന്ന സാമൂഹ്യ സൂര്യനമസ്കാര പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ആഘോഷസമിതി ജില്ലാ പ്രസിഡന്റ് റ്റി.പി.എ.കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു.
സാമൂഹ്യ സൂര്യനമസ്കാരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് പി.പി.രാജന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: