മൂവാറ്റുപുഴ: പുഴക്ക് കുറുകെ തൂക്കുപാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം, എന്നിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇതിന് പരിഹാരം കാണാത്തത് നാട്ടുകാരില്‍ പ്രതിഷേധവും ഉയര്‍ത്തുന്നു. വാളകം-മാറാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മംഗലത്ത്-മണിത്തോട്ടത്തില്‍ കടവിലാണ് നാട്ടുകാരുടെ ജീവന് പണയം വച്ച് മൂവാറ്റുപുഴയാര്‍ കുറുകെ കടക്കാന്‍ വള്ളം പുഴയിലിറക്കുന്നത് വാളകം പഞ്ചായത്തിലെ റാക്കാട്-ശക്തിപുരം നിവാസികളും മാറാടി പഞ്ചായത്തിലെ മഞ്ചരിപ്പടിക്കാരുമാണ് യാത്രക്കാര്‍. ഇരു പഞ്ചായത്തുകളുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗവും ഈ വള്ളത്തിലൂടെയുള്ള കടത്താണ്. പുഴ ഒഴിവാക്കിയാല്‍ കിലോമീറ്ററുകളോളം സഞ്ചരിക്കണം. ഇവിടെയുണ്ടായിരുന്ന പഞ്ചായത്തു വക കടത്ത് നിലച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ വള്ളത്തില്‍ കയറി സ്വയം തുഴഞ്ഞ് മറുകര ചാടണം. സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. ഇരുകരകളിലുമായി നിരവധി ക്ഷേത്രങ്ങളും പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെയെത്താനും കടത്താണ് ആശ്രയം. റാക്കാട് പ്രദേശത്തുകൂടി ഒരു ട്രിപ്പ് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.
ഈ സാഹചര്യത്തിലാണ് തൂക്കുപാലം എന്ന ആവശ്യം ഉയര്‍ന്നത്. വടക്കുംമാറാടി തിരുമധുര ക്ഷേത്രം ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡിനേയും വാളകം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിനേയും ബന്ധിപ്പിച്ച് തൂക്കുപാലം വന്നാല്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. ഈ ആവശ്യങ്ങള്‍ എല്ലാം ഉന്നയിച്ച് പി.ടി.തോമസ് എം.പി, ജോസഫ് വാഴക്കന് എംഎല്‍എ, ജില്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: