കൊച്ചി: ശബരി റെയില്‍പാതയുടെ നിര്‍മ്മാണം സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കുന്നതിന് 19ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനപ്രതിനിധികളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും യോഗം ചേരും. അങ്കമാലിയില്‍നിന്ന് കാലടിവരെ റെയില്‍പാത പൂര്‍ത്തീകരിച്ച് കഴിഞ്ഞു. കാലടിയില്‍ നിര്‍മ്മിക്കുന്ന പ്രഥമ റെയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്.
പെരിയാറിന് കുറുകെ പണിയുന്ന പാലത്തിന്റെ 27 പെയിലുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 500 മീറ്റര്‍ വീതിയില്‍ 14 തൂണുകളാണ് ഉണ്ടാവുക. പന്ത്രണ്ടര മീറ്റര്‍ വീതിയില്‍ ആറ് പെയിലുകളിലാണ് ഒരു തൂണ് പണിയുന്നത്. 4.8 മീറ്ററാണ് പാലത്തിന്റെ വീതി. ആകെ 102 പെയിലുകളാണ് വേണ്ടത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ സ്ഥലമെടുപ്പ് നടപടികള്‍ നടക്കുന്നുണ്ടെങ്കിലും കോട്ടയം ജില്ലയില്‍ തടസങ്ങള്‍ ഏറെയാണ്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് കെ.പി.ധനപാലന് എംപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: