ആലുവ: ജില്ലയില്‍ പട്ടികജാതിക്കാര്‍ക്ക് നേരെപോലീസ് നടത്തുന്ന അക്രമണത്തിനെതിരെ കെപിഎംഎസ് എറണാകുളം ജില്ലകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ എസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കെപിഎംഎസ് സംസ്ഥാന രക്ഷാധികാരിപുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ആലുവ മഹാത്മഗാന്ധി ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ചമാര്ച്ച് എസ്പി ഓഫീസിനു സമീപം വച്ച് സിഐഎസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ തടഞ്ഞു. ഇതിനെതുടര്‍ന്ന് കെപിഎംഎസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കെപിഎംഎസ് സംസ്ഥാന സെക്രട്ടറി ബൈജ്യു കലാശാല, ജില്ലാപ്രസിഡന്റ് എം.കെ.മോഹനന്, കെ.എസ്.സിബി, രാധമണിദാസന്, കെ.വിദ്യാധരന്, കെ.വേണു, ടി.വി.ശശി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: