മൂവാറ്റുപുഴ: യുഡിഎഫ് ഘടകകക്ഷികള്‍ ഭരണം നടത്തുന്ന കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. മാണി-ജോസഫ് ഗ്രൂപ്പുകള്തമ്മിലുണ്ടാക്കിയ ഭരണമാറ്റം സംബന്ധിച്ചുള്ള തര്‍ക്കമാണ് ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ജില്ലയിലെതന്നെ മാണി-ജോസഫ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണിത്. മാണിഗ്രൂപ്പിന് ഒറ്റക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തിനെ നയിക്കുന്നത് മാണിഗ്രൂപ്പ് നേതാവായ ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കരയാണ്.
ജോസഫ് ഗ്രുപ്പുമായി ഉണ്ടാക്കിയ ധാരണപ്രകാരം നിലവിലെ പ്രസിഡന്റ് ഒഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ ടോമി ജോണ്‍ പ്രസിഡന്റാകണമെന്നാവശ്യം ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ നവംബര്‍ 4ന് സ്ഥാനം ഒഴിയേണ്ടിയിരുന്ന മാണി ഗ്രൂപ്പ് നേതാവ് സ്ഥാനം രാജിവയ്ക്കുവാന്‍ തയ്യാറാകത്തതാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മാസം നടന്ന കലൂര്‍ക്കാട് ഫാര്‍മേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പ് സിപിഎമ്മിനെ കൂട്ടുപിടിച്ചും ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസുമായി കൂട്ട് ചേരുകയും തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിനായിരുന്നു വിജയം. ബാങ്കിന്റെ ഭരണനേതൃത്വം മാണിഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു.
പഞ്ചായത്ത് ഭരണവും ബാങ്ക് ഭരണവും കൂട്ടികുഴക്കേണ്ട എന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. ഇരുകൂട്ടരുടെയും നേതൃത്വം മൂവാറ്റുപുഴ ടിബിയില്‍ ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല കേരളകോണ്‍ഗ്രസ്സിന്റെ 9 അംഗങ്ങളില്‍ 5 പേര് മാണിയോടും 4 പേര് ജോസഫിനെയും അനുകൂലിക്കുന്നു. രണ്ട് സിപിഎം രണ്ട് ജേക്കബ് വിഭാഗവും അംഗങ്ങളുണ്ട് പഞ്ചായത്ത് ഭരണത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: