കൊച്ചി: ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി – മാര്‍ച്ച് മാസങ്ങളില്‍ സബ്സിഡി നിരക്കില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കുമെന്ന് കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ടു രൂപ നിരക്കില്‍ പത്ത് കിലോഗ്രാം ഗോതമ്പുമാണ് നല്‍കുക. ഇതിന് പുറമെ സബ്സിഡി ഇല്ലാതെ താഴെ കൊടുത്തിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ വിതരണം ചെയ്യും.പ്രതിമാസം അരി – 6.20 രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം, ഗോതമ്പ് 4.70 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം.
2009ലെ ബി.പി.എല്‍ പട്ടികയിലുള്ളതും എന്നാല്‍ ബി.പി.എല്‍ കാര്‍ഡ് ലഭിക്കാത്തതുമായ കുടുംബങ്ങള്‍ ഇതു സംബന്ധിച്ച തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ക്ക് എ.പി.എല്‍ വിഹിതത്തിന് പുറമെ താഴെ പറയുന്ന ഭക്ഷ്യധാന്യങ്ങല്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ വിതരണം ചെയ്യും. പ്രതിമാസം അരി – 4.70 രൂപ നിരക്കില്‍ 19 കിലോഗ്രാം. ഗോതമ്പ് 4.70 രൂപ നിരക്കില്‍ ആറ് കിലോഗ്രാം.
എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കൂടാതെ പ്രതിമാസം പത്ത് കിലോഗ്രാം അരി 20.50 രൂപ നിരക്കിലും അഞ്ച് കിലോഗ്രാം ഗോതമ്പ് 19.00 രൂപ നിരക്കിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: