തൃപ്പൂണിത്തുറ: മരട് നഗരസഭയുടെ മൂക്കിന് താഴെ അനധികൃത കയ്യേറ്റം നഗരസഭാ അധികൃതര്‍ കണ്ണടക്കുന്നു. നഗരസഭാ ഓഫീസിന് സമീപം കുണ്ടന്നൂര്‍-നെട്ടൂര്‍ പുഴയുടെ പത്തു സെന്റോളം നികത്തി കൂറ്റന്‍ കെട്ടിടം പണിതുകൊണ്ടിരിക്കുന്നത് നാട്ടുകാരും സംഘടനകളും പുഴ കയ്യേറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു എങ്കിലും നഗരസഭാ അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. ബഹളം രൂക്ഷമായതോടെ നഗരസഭാ ചെയര്‍മാനും രണ്ടുമൂന്നു ജീവനക്കാരും നിര്‍മാണ സ്ഥലത്തുനിന്നും ചില പണിയായുധങ്ങള്‍ നഗരസഭാ ഓഫീസില്‍ കൊണ്ടുവന്ന് സൂക്ഷിച്ചുകൊണ്ട് നടപടി എടുത്തതായി വരുത്തിത്തീര്‍ത്തു. പിറകെ ചട്ട പ്രകാരം ഒരു സ്റ്റോപ്പ് മെമ്മോയും കയ്യേറ്റക്കാര്‍ക്ക് നല്കി. എന്നാല്‍ ഇതൊക്കെ പ്രഹസനമാണെന്ന് തെളിയിച്ചുകൊണ്ടു കൂടുതല്‍ തൊഴിലാളികളെ വച്ച് രാത്രിയും പകലും നിര്‍മാണ പ്രവര്‍ത്തനം തകൃതിയായി നടക്കുകയാണ്. ഇവിടത്തെ വാര്‍ഡ് കൗണ്‍സിലര്‍ ഇതൊന്നും അറിഞ്ഞ മട്ടിലല്ല നഗരസഭയില്‍ എത്തുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള നിയന്ത്രണമാണ് കയ്യേറ്റക്കാര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും നഗരസഭാ ഉദ്യോഗസ്ഥന്മാര്ക്ക് കഴിയാത്തതിന് പിന്നില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
പരാതി മൂത്തപ്പോള്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരായ ആശാ മേരി, ടി.പി.ആന്റണി, ടി.എ. വിജയകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചിട്ടും കൂടുതല്‍ തൊഴിലാളികളെ വെച്ച് പണി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: