മരട്: ഗ്രൂപ്പുപോര് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുമ്പളത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.മണിയപ്പനെ പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും ഔദ്യോഗിക പരിപാടികളില്‍ നിന്നും ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് കളമൊരുക്കിയിരിക്കുന്നത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗമായ തന്നെ ഒരു വിഭാഗം മനപൂര്‍വം ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണെന്നാണ് മണിയപ്പന് ആരോപിക്കുന്നത്.
ശ്രീനാരായണ ഗുരുവിനെ എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ് ആക്ഷേപിച്ച സംഭവത്തില്‍ എസ്എന്‍ഡിപി യോഗം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ശാഖാ ഭാരവാഹി കൂടിയായ മണിയപ്പന് ഇതിന്റെ മുന്‍പന്തിയില്‍നിന്ന് നേതൃത്വം നല്‍കിയിരുന്നു. ഇതിനുശേഷമാണ് കോണ്‍ഗ്രസിലെ ഇതര മതസ്ഥരായ ഭാരവാഹികള്‍ മണിയപ്പനെതിരെ തിരിഞ്ഞതെന്നാണ് ആക്ഷേപം ഉയരുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വര്‍ഗീയ രാഷ്ട്രീയമാണ് ഈഴവ സമുദായാംഗമായ മണിയപ്പനെ പൊതുപരിപാടികളില്‍നിന്നും ഒഴിവാക്കുന്നതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പറയുന്നത്.
കോണ്‍ഗ്രസിനകത്തെ മതരാഷ്ട്രീയത്തിന്റെ ഇരയാണുതാനെന്നാണ് മണിയപ്പന് ആരോപിക്കുന്നത്. കുമ്പളത്തെ തന്റെ പ്രദേശത്ത് നടന്ന മത്സ്യ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയില്‍നിന്നും ജനപ്രതിനിധിയായ തന്നെ ഒഴിവാക്കിയത് മനഃപൂര്‍വമാണ്. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മാസ്റ്റര്‍ ഉള്‍പ്പെടെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ തനിക്കെതിരെ വിമതനീക്കം നടത്തുകയാണെന്നും മണിയപ്പന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: