കൊച്ചി: സൂര്യനെല്ലിക്കേസില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് ലളിത മാത്യു, സെക്രട്ടറി ഷൈല കെ.ജോണ്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല്പ്പത്തിരണ്ടുദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സമൂഹത്തിലെ പ്രമുഖരും പ്രബലരുമായ രാഷ്ട്രീയ നേതാക്കളടക്കം ആരോപണവിധേയരായിട്ടും കേസിന്റെ ഗൗരവം പരിഗണിച്ചുള്ള അന്വേഷണം നടന്നിട്ടില്ല. ആരോപണവിധേയനായ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന് രാജിവച്ച് അന്വേഷണത്തെ നേരിടണം.
കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും സ്വഭാവഹത്യനടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ്താവന തുടര്‍ന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: