ഇന്ന് ലോക ക്യാന്‍സര്‍ ദിനം
ക്യാന്‍സര്‍ മിഥ്യാധാരണകള്‍ എന്ന സന്ദേശവുമായി ഒരു ലോക ക്യാന്‍സര്‍ ദിനം കൂടി. ക്യാന്‍സറിനെ കുറിച്ചും അതു തടയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാന്‍സറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള മിഥ്യാധാരണകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ രോഗം ഒരു ആരോഗ്യ പ്രശ്നം മാത്രമാണ് എന്നുള്ളത്. പ്രധാനമായും നാലുതരത്തിലുള്ള മിഥ്യാധാരണകളാണ് ക്യാന്‍സറിനെക്കുറിച്ച് നിലനില്‍ക്കുന്നത്.
അമൃതാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. പവിത്രന്റെ അഭിപ്രായപ്രകാരം ക്യാന്‍സര്‍ വെറുമൊരു ആരോഗ്യ പ്രശ്നം മാത്രമല്ല ക്യാന്‍സറിന് ദൂരവ്യാപകമായ സാമൂഹികവും,സാമ്പത്തികവും, മനുഷ്യാവകാശ പ്രശ്നങ്ങളും ഉണ്ടാക്കുവാന്‍ സാധിക്കും. കാന്‍സര്‍ മരണങ്ങളില്‍ 50 ശതമാനം അവികസിത രാജ്യങ്ങളിലാണത്രെ. ഈ തോത് തുടരുകയാണെങ്കില്‍ 2030 ആകുമ്പോഴേയ്ക്കും ക്യാന്‍സര്‍ മൂലമുണ്ടാകുന്ന ക്ലേശങ്ങള്‍ 81ശതമാനം വര്‍ദ്ധിക്കും. ഇത് മില്ലേനിയം ഡവലപ്മെന്റ് ഗോള്‍ എന്ന നമ്മുടെ സ്വപ്ന പദ്ധതിയ്ക്ക് തന്നെ ഭീഷണിയാകും. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള് സംഭവിക്കുന്നത് ക്യാന്‍സര്‍ രോഗത്താലാണെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി, വാര്‍ത്താവിനിമയം, വാണിജ്യം തുടങ്ങിയ വിഭാഗങ്ങള്‍ ആരോഗ്യ മേഖലയോടു കൂടി ഒന്നിച്ചു പ്രവര്‍ത്തിച്ചു വേണം ക്യാന്‍സറിന് കാരണമായഘടകങ്ങള് കുറയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ശ്രമിക്കേണ്ടത്. ഇന്നുണ്ടാകുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ ഏറിയ പങ്കും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയ്ക്ക് ചെലവേറെയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നുതന്നെയാണ് ഉത്തരം. കാരണം 2030 ആകുമ്പോഴേയ്ക്കും ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് വേണ്ടി മാത്രമുണ്ടാകുന്ന ചിലവ് 458ബില്ല്യന്‍ ഡോളറാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം സാധാരണയായി കാണുന്ന ക്യാന്‍സര്‍ തടയാന്‍ (പുകവലി, മദ്യപാനം,വ്യായാമക്കുറവ് എന്നിവ കാരണമായേക്കാവുന്നത്) ആവശ്യമുള്ള ചെലവ് വര്‍ഷത്തേയ്ക്ക് 2ബില്ല്യന്‍ മാത്രമേ വരികയുള്ളൂ. ക്യാന്‍സര്‍ നിരക്ക് വികസ്വര രാജ്യങ്ങളിലാണ് വര്‍ദ്ധിച്ചു വരുന്നത് ഏറെ ചെലവേറിയ ക്യാന്‍സറിന്റെ നിയന്ത്രണ മാര്‍ഗ്ഗങ്ങളിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടത്.
ക്യാന്‍സര്‍ ഒരു ആരോഗ്യ പ്രശ്നമാണ് ലോകത്താകമാനമുള്ള ക്യാന്‍സര്‍ രോഗ മരണ നിരക്ക്. ഇന്ന് എയ്ഡ്സ്, മലേറിയ, റ്റി.ബി തുടങ്ങിയവ മൂലമുണ്ടാകുന്ന മരണ നിരക്കിനേക്കാള്‍ കൂടുതലാണ്. 2008-ല്‍ ലോകത്താകമാനം 7.6 ദശലക്ഷം ആളുകളാണ് ക്യാന്‍സര്‍ രോഗത്താല്‍ മരിച്ചത്. ഇതില്‍ 55 ശതമാനം വികസ്വര രാജ്യങ്ങളിലായിരുന്നു. 2030 ആകുമ്പോഴേയ്ക്കും ക്യാന്‍സര്‍ രോഗികളുടെ എണ്ണം 21.4 ദശലക്ഷം ആകും. ഇതില്‍ 60-70 ശതമാനം പേരും വികസ്വര രാജ്യങ്ങളിലുള്ളവരായിരിക്കും. ഇന്ന് വികസ്വര രാജ്യങ്ങളിലാണ് ഗര്‍ഭാശയ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. 2030 ആകുമ്പോഴേക്കും കണക്കു പ്രകാരം ലോകത്താകമാനം 4.3 ലക്ഷം സ്ത്രീകള്‍ മരിക്കാനിടയാകും. ജനങ്ങളില്‍ ഏറ്റവും കാര്യക്ഷമതയുള്ള പ്രായത്തിലാണ് ക്യാന്‍സര്‍ ബാധിക്കുന്നത്. ഇത് അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ വലിയ പ്രഹരമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലും വിദ്യാഭ്യാസം കുറഞ്ഞവരിലും പുകവലി, മദ്യപാനം തുടങ്ങിയവ കൂടുതലാണ്. ഇത് ക്യാന്‍സര്‍ നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകും. കൂടുതല്‍ ചികിത്സ ചെലവേറിയതും നഗരപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതും പാവപ്പെട്ടവരെ ചികിത്സ തേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
ഒരിക്കല്‍ മാരകമായിരുന്ന പല ക്യാന്‍സറുകളും ഇന്ന് മുന്‍കൂട്ടി തടയാന്‍ പറ്റുന്നതോ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്നതോ ആണ്. ക്യാന്‍സറിന്റെ കാരണങ്ങളെക്കുറിച്ചുള്ള അറിവ് അസുഖം തടയുന്നതിനും മുന്‍കൂട്ടി കണ്ടുപിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, നൂതന ചികിത്സ രീതികള്‍ എന്നിവ മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്യാന്‍സര്‍ ചികിത്സാരംഗത്ത് വന്‍ പുരോഗതിയാണ് നേടിയിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സ ചെലവേറിയതാണെങ്കിലും പല മരുന്നുകളുടേയും വില മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിട്ടുണ്ട്. അതു കൂടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പലതരത്തിലുള്ള ചികിത്സാ സഹായങ്ങളും നല്‍കുന്നുണ്ട്. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയാനും നിയന്ത്രിക്കാനുമുള്ള ദേശീയ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ 11-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്യക്ഷമമായി തന്നെ തുടങ്ങിക്കഴിഞ്ഞു. ഈ നാല് അസുഖങ്ങളുടേയും കാരണങ്ങള്‍ തമ്മില്‍ സാമ്യമുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ അവ തടയാനുള്ള ആരോഗ്യ വിദ്യാഭ്യാസവും മറ്റ് മാര്‍ഗ്ഗങ്ങളും ഈ അസുഖങ്ങള്‍ തടയുന്നതിന് സഹായിക്കും.
പ്രായലിംഗഭേദമന്യേ ഏത് പ്രായത്തിലും പിടിപെടാവുന്ന ഈ രോഗംവരാതിരിക്കുവാന് ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ ജീവിതശൈലിയിലുണ്ടാക്കുന്ന വ്യത്യാസം പോലും ഇതിന് നമ്മെ സഹായിക്കും. സാധാരണ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ 30 ശതമാനത്തോളവും ജീവിത ശൈലിയിലുണ്ടാക്കുന്ന ചെറിയ മാറ്റങ്ങളിലൂടെ തടയാവുന്നതേയുള്ളൂ. ആഗോളതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള പദ്ധതികളും നയങ്ങളും നല്ല ജീവിത ശൈലി വളര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും അത് പ്രചരിപ്പിക്കുകയും വേണം. ഇത് പുകവലി, മദ്യപാനം ആരോഗ്യദായകമായ ഭക്ഷണ രീതി,വ്യായാമം എന്നിവയില്‍ കാര്യക്ഷമമായ മാറ്റം വരുത്തുവാന്‍ സഹായിക്കുന്നു.
ഈ ക്യാന്‍സര്‍ ദിനത്തിലെ സന്ദേശം പ്രാവര്‍ത്തികമാക്കാനും, രോഗം വരാതിരിക്കുവാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുമെന്നും,മിഥ്യാധാരണകള്‍ മാറുമെന്ന പ്രതീക്ഷയോടും കൂടി ഒരു ക്യാന്‍സര്‍ ദിനം കടന്നു പോകുകയാണ്.
** ഹരി ജി.ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: